മോഡലിങ്ങിലൂടെ തുടങ്ങി, നിവിന്‍ പോളി ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യിലൂടെയാണ് സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃതമായി വരുന്ന സിനിമകളെക്കുറിച്ചും സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഐശ്വര്യ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍. കൂടാതെ റിലീസിനൊരുങ്ങുന്ന ഐശ്വര്യയുടെ ‘അര്‍ച്ചന 31 നോട്ടൗട്ട്’ എന്ന സിനിമയെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
ഐശ്വര്യയുടെ വാക്കുകൾ :
‘മലയാളത്തില്‍ സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വളരെ കുറവാണെന്നാണ് ഞാന്‍ കരുതുന്നത്. പുരുഷതാരങ്ങളെ മനസില്‍ക്കണ്ട് എഴുതിയിട്ട് അവരുടെ ഡേറ്റ് കിട്ടാതെ വരുമ്പോള്‍ അത് സ്ത്രീക്ക് വേണ്ടി മാറ്റിയെഴുതുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ അര്‍ച്ചന 31 നോട്ടൗട്ട് അത്തരത്തിലുള്ള ഒരു സിനിമയല്ല. അര്‍ച്ചന എന്ന കഥാപാത്രവും ഈ സിനിമയും സ്ത്രീയെ കണ്ടു തന്നെ എഴുതിയതാണ്. ശക്തമായ സ്ത്രീ കഥാപാത്രമാണ് അര്‍ച്ചന എന്ന ഉത്തമ ബോധ്യത്തോടെയാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചത്’.
Post Your Comments