ബഡായി ബംഗ്ലാവിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടി, ബിഗ് ബോസിലും നിറ സാന്നിധ്യമായിരുന്ന താരമാണ് ആര്യ. പല ടെലിവിഷൻ പരിപാടികളിലും അവതാരകയായും ആര്യ തിളങ്ങുന്നുണ്ട്. ഇപ്പോഴിതാ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത്തിന്റെ ആവശ്യകത തുറന്നു പറയുകയാണ് ആര്യ ഇടൈംസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.
താരത്തിന്റെ വാക്കുകൾ:
‘നമ്മളുടെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നാണക്കേട് തോന്നേണ്ടതില്ല. നമ്മള്‍ ജീവിക്കുന്ന ലോകം ഇന്ന് സുരക്ഷിതമല്ല. നവജാത ശിശു പോലും ഇവിടെ സുരക്ഷ അനുഭവിക്കുന്നില്ല. കുട്ടികളെ ഇതേക്കുറിച്ച് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്‌കൂളുകള്‍ ഏറ്റെടുക്കണമെന്നാണ് തോന്നുന്നത്. നമുക്ക് മോറല്‍ സയന്‍സ് എന്നൊരു പിരിയഡ് ഉണ്ടെങ്കിലും ഇതൊന്നും അഡ്രസ് ചെയ്യപ്പെടുന്നില്ല. സ്‌കൂളുകള്‍ ആ ചുവടുവെപ്പിന് തയ്യാറാകുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ തയ്യാറാകണം.
ഈയ്യടുത്ത് ഒരു ഒമ്പത് വയസുകാരന്‍ കോടതിയില്‍ ബാഡ് ടച്ചിനെക്കുറിച്ച് പറഞ്ഞത് എല്ലാ മാതാപിതാക്കളുടേയും കണ്ണ് തുറന്നിട്ടുണ്ടാകണം. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ പഠിപ്പിക്കണം. വീ്ട്ടില്‍ നിന്നു തന്നെ ആരംഭിക്കണം” എന്നാണ് ആര്യയുടെ നിലപാട്.
Post Your Comments