മുപ്പത്തിനാലാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യക്ക് ഒപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ സര്‍ജ. ട്വിറ്ററിലൂടെയാണ് താരം തന്റെ ഭാര്യക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ‘നിനക്കൊപ്പമുള്ള ജീവിതം എന്നും മനോഹരം’ എന്ന കുറിപ്പും എഴുതിയിട്ടുണ്ട്. 1988ലാണ് അർജുനും കന്നട നടന്‍ രാജേഷിന്റെ മകളായ നിവേദിതയും വിവാഹിതരാകുന്നത്. വിവാഹ സമയത്ത് അര്‍ജുന് 25 വയസ്സും ഭാര്യക്ക് 17 വയസ്സുമേ ഉണ്ടായിരുന്നുള്ളൂ എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യ അര്‍ജുന്‍, അഞ്ജന അര്‍ജുന്‍ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് താരദമ്പതിമാര്‍ക്കുള്ളത്.
തന്റെ ഭാര്യയെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചും ഒപ്പം മൂന്ന് പതിറ്റാണ്ടാളോം നീണ്ട ദാമ്പത്യ ജീവിതത്തെ പറ്റിയും താരം പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്.
അർജുന്റെ വാക്കുകൾ :
‘ഡോക്ടര്‍ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നായിരുന്നു ഞാന്‍ എന്റെ ഭാര്യയായ നിവേദിതയെ ആദ്യമായി കാണുന്നത്. കന്നട ഫിലിം ഇന്‍ഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു നിവേദിത. രാജേഷും തന്റെ പിതാവ് ശക്തി പ്രസാദും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നെങ്കിലും സെറ്റില്‍ നിന്ന് നിവേദിതയെ കാണുന്നതിനു മുന്‍പ് ഒരിക്കല്‍ പോലും താന്‍ അവരെ കണ്ടിരുന്നില്ല.
അങ്ങനെ ഡോക്ടര്‍ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചു തുടങ്ങി. ഒരു ദിവസം സെറ്റില്‍ ആക്ഷന്‍ ചെയ്യുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു. എല്ലാവരും തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ നിവേദിത അവിടെ നിന്ന് കരയുന്നതാണ് താന്‍ കണ്ടത്. ഇതോടെ അവളോട് ഒരു ഇഷ്ടം വരികയും വിവാഹം കഴിക്കാന്‍ തന്‍ ആഗ്രഹിക്കുകയും ചെയ്തു.
താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്കും എതിര്‍പ്പ് ഇല്ലായിരുന്നു. അങ്ങനെ മാതാപിതാക്കളുടെ അടുത്ത് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ സമ്മതം മൂളിയതോടു കൂടി വിവാഹം കഴിക്കുകയായിരുന്നു. അന്ന് നിവേദിതയ്ക്ക് തീരെ പക്വത ഇല്ലായിരുന്നു. അക്കാലത്ത് സിനിമയില്‍ താന്‍ ഏതെങ്കിലുമൊരു നടിയുടെ കൈ പിടിച്ച് നടക്കുന്നത് കണ്ടാല്‍ നിവേദിത കരയുമായിരുന്നു’.
Post Your Comments