സംവിധായകൻ ഭദ്രൻ ഒരുക്കി മോഹൻലാൽ, തിലകൻ, കെപിഎസി ലളിത തുടങ്ങിയ നിരവധി താരങ്ങള്‍ അസാധ്യ പ്രകടനം കാഴ്ചവെച്ച മാസും ക്ലാസും നിറഞ്ഞ ചിത്രമാണ് ‘സ്ഫടികം’. ഒറ്റവാക്കിൽ പറഞ്ഞാൽ ഭദ്രന്‍റെ മാസ്റ്റർപീസ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം. കാലാതീതമായി പഴയ തലമുറയേയും പുതിയ തലമുറയേയും ആ സിനിമ ഒരുപോലെ വിസ്മയിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തെലുങ്കില്‍ പരാജയമാകാനുള്ള കാരണമാണ് സ്ഫടികം ജോര്‍ജ് വെളിപ്പെടുത്തുന്നത്. സ്ഫടികത്തിന്റെ തെലുങ്ക് റീമേക്കിലും ജോര്‍ജ് അഭിനയിച്ചിരുന്നു. അവിടെ ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റ് ഇട്ടിരിക്കുകയായിരുന്നു.
മോഹന്‍ലാലിനെ പോലെ യഥാര്‍ത്ഥ ക്വാറിയില്‍ പോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാര്‍ജുനയ്‌ക്കൊ തെലുങ്കിലെ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കോ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നുവെന്ന് സ്ഫടികം ജോര്‍ജ് പറയുന്നത്. 1995ല്‍ ആണ് സ്ഫടികം സിനിമ പുറത്തിറങ്ങിയത്. വജ്രം എന്ന പേരില്‍ ഇതേ വര്‍ഷം തന്നെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തിയത്. എസ്.വി കൃഷ്ണറെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്.
Post Your Comments