BollywoodCinemaGeneralLatest NewsMollywoodNEWS

‘ഇന്ത്യ നിങ്ങളുടെ തറവാട്ട് സ്വത്തല്ല, ഷാരൂഖ് അയാൾക്ക് വേണ്ടതൊക്കെ ചെയ്യും’: കിംഗ് ഖാന് പിന്തുണയുമായി ഐഷ സുൽത്താന

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിനു മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വർഗീയ പ്രചാരണത്തിനായി ഉപയോഗിച്ച സംഭവത്തിൽ വിമർശനവുമായി സംവിധായക ഐഷ സുൽത്താന. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അല്ലാതെ ആരുടേയും തറവാട്ട് സ്വത്തല്ലെന്നും ഐഷ പ്രതികരിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ ദേശസ്നേഹം പഠിപ്പിക്കാൻ സ്വാതന്ത്ര്യസമരത്തിൽ ഒരു നിഴൽ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമര സേനാനി പോലും ഇല്ലാത്ത നിങ്ങൾക്കെന്ത് യോഗ്യതയാണ് ഉള്ളതെന്നും ഐഷ സുൽത്താന ചോദിക്കുന്നു.

‘ഷാരൂഖ് ഖാന്റെ യോഗ്യത അറിയണോ? സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിദ്യാർഥി കാലഘട്ടം മുതൽ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച്‌ ക്വിറ്റ്‌ ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു’, ഐഷ സുൽത്താന വ്യക്തമാക്കുന്നു.

‘ഷാരൂഖ് ദുആ ചെയ്യും, ഇസ്ലാം പ്രാക്ടീസ് ചെയ്യും, സിനിമയിൽ അഭിനയിക്കും, ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അനുവദിക്കും. അയാൾക്ക് വേണ്ടതൊക്കെ ചെയ്യും. ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട്സ്വത്തല്ലാ’, ഐഷ പരിഹസിച്ചു.

shortlink

Related Articles

Post Your Comments


Back to top button