മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ഹരിശ്രീ അശോകന്‍. കോമഡി കഥാപാത്രങ്ങള്‍ മാത്രമല്ല സംവിധാനത്തിലും വിജയം നേടിയ താരം സിനിമയില്‍ എത്തുന്നതിന് മുമ്പ് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.
read also: നെയ്യാറ്റിന്‍കര ബാലന്‍ ഇനി വിയര്‍ക്കും, പരാതിക്കാരിയുടെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനുവാണ്: കുറിപ്പ്
ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് ഹരിശ്രീ അശോകൻ നൽകിയ മറുപടി ശ്രദ്ധനേടുന്നു. ‘കുട്ടിക്കാലത്ത് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്. പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നുണയാകും. വിശപ്പ് സഹിക്കാന്‍ വയ്യാത്ത കൊണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും കിട്ടും. തന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവര്‍ ഇന്നും കാണും. കാരണം പട്ടിണിക്കാര്‍ക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവര്‍ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്റര്‍ ഒട്ടിക്കാന്‍ ധാരാളം ആളുകളുണ്ടാകൂ. എല്ലാ പാര്‍ട്ടിയിലും നല്ലവരുണ്ട്.എല്ലാ പാര്‍ട്ടിയിലും മോശക്കാരുമുണ്ട് ‘ ഹരിശ്രീ അശോകന്‍ പറയുന്നു
Post Your Comments