സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ചില വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യേണ്ടതായി വരുമെന്ന് ചില നിർമാതാക്കളും സംവിധായകരും ആവശ്യപ്പെട്ടതായി ഭാഷാ വ്യത്യാസമില്ലാതെ നടിമാർ വെളിപ്പെടുത്തിയ കാര്യമാണ്. സമാന അനുഭവമാണ് ആഫ്രിക്കൻ നടിയായ ദെലാലി മിസ്പയ്ക്കും പറയാനായുള്ളത്. സിനിമയില്‍ അവസരം നല്കണമെങ്കില് കിടക്ക പങ്കിടണമെന്ന് സംവിധായകന് ആവശ്യപ്പെട്ടതായി നടി തുറന്നു പറയുന്നു.
‘ഒരു രംഗത്തിനായി തയ്യാറെടുക്കാന്‍ സംവിധായകന് എന്നോട് പറഞ്ഞു. ഷൂട്ടിന് മുൻപായിരുന്നു ഇത്. ശേഷം സെറ്റിലേക്ക് പോകുന്നതിന് മുമ്പ് അയാള്‍ തനിക്ക് ഹസ്തദാനം നല്കി. അതിന്റെ കൂടെ ഒരു കോണ്ടവും എന്റെ കൈയിലേക്ക് വെച്ച് തന്നു. ഇതെന്തിന് ആണെന്ന് ചോദിച്ചപ്പോൾ അത് സൂക്ഷിച്ച് വച്ചോളൂ, ഷൂട്ടിംഗ് കഴിഞ്ഞ് ആവശ്യം വരും എന്നായിരുന്നു പറഞ്ഞത്. എന്തിനാണെന്ന് വീണ്ടും ചോദിച്ചപ്പോൾ ഷൂട്ട് കഴിഞ്ഞ് ഒരു ഹോട്ടലില്‍ വച്ച് കാണാമെന്ന് അയാള്‍ പറഞ്ഞു’, നടി വെളിപ്പെടുത്തി.
അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി നടി പറയുന്നു. എസ്വിടിവി എന്ന ആഫ്രിക്കന്‍ ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം. സെറ്റില്‍ വച്ച് സംവിധായകന് ലൈംഗികത വേണമെന്ന് തുറന്നു പറഞ്ഞത് ഏറെ ഞെട്ടിച്ച സംഭവമായിരുന്നു എന്ന് ഇവർ പറയുന്നു. സംവിധായകന്റെ ആവശ്യം നിരസിച്ചതോടെ തന്റെ വേഷം മറ്റൊരാള്‍ക്ക് നല്‍കിയെന്നും നടി പറഞ്ഞു.
Post Your Comments