GeneralLatest NewsMollywoodNEWS

നെയ്യാറ്റിന്‍കര ബാലന്‍ ഇനി വിയര്‍ക്കും, പരാതിക്കാരിയുടെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനുവാണ്: കുറിപ്പ്

കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

കൊച്ചി : നടി ആക്രമിക്കപ്പെട്ട ദിലീപിനെതിരേ ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേ പീഡന പരാതിയുന്നയിച്ചു യുവതി രംഗത്ത് എത്തിയിരുന്നു. പരാതിയെ തുടർന്ന് യുവതിയുടെ മൊഴി പോലിസ് രേഖപ്പെടുത്തി. ഹൈക്കോടതയിലെ മുതിര്‍ന്ന അഡ്വക്കറ്റ് വിമല ബിനുവാണ് പരാതിക്കാരിയുടെ അഭിഭാഷക. നടൻ ആദിത്യന്‍ ജയന്‍ അഡ്വക്കറ്റ് വിമല ബിനുവിനെക്കുറിച്ച്‌ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. നെയ്യാറ്റിന്‍കര ബാലന്‍ ഇനി വിയര്‍ക്കും പരാതിക്കാരിയുടെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനുവാണെന്ന് കുറിപ്പില്‍ പറയുന്നു

read also: ‘ഷൂട്ടിന് മുൻപ് സംവിധായകൻ കോണ്ടം തന്നു, സൂക്ഷിച്ച് വെച്ചോളൂ… ഹോട്ടലിൽ വെച്ച് കാണാമെന്ന് പറഞ്ഞു’: ആരോപണങ്ങളുമായി നടി

‘ബാലചന്ദ്രകുമാറിന് എതിരെ ഉള്ള പീഡന പരാതിയില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ യുവതി താമസിയാതെ ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കും ‘നെയ്യാറ്റിന്‍കര ബാലന്‍ ഇനി വിയര്‍ക്കും പരാതിക്കാരിയുടെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനുവാണ്’- ആദിത്യന്‍ ജയന്‍ കുറിച്ചു.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കേസ് തിരുവനന്തപുരം ഹൈടെക് സെല്ലാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി, തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്‌തു എന്നാണ് യുവതിയുടെ ആരോപണം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിനെതിരെ ആരോപണവുമായി എത്തിയപ്പോഴാണെന്നും പറഞ്ഞ യുവതി ബാലചന്ദ്രകുമാര്‍ തെറ്റിന്റെ കൂമ്ബാരമാണെന്നും, നടിക്ക് നീതികിട്ടണം എന്നതല്ല അയാളുടെ ആവശ്യമെന്നും ആരോപിച്ചു

shortlink

Related Articles

Post Your Comments


Back to top button