ഒരു കുഞ്ഞാരാധിക അയച്ച കത്ത് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ആന്റണി വര്‍ഗീസ് പെപ്പെ. ‘അജഗജാന്തരം’ കാണാന്‍ കൊല്ലം തിയറ്ററില്‍ എത്തിയപ്പോള്‍ ആന്റണിയെ കണ്ടെന്നും എന്നാല്‍ തിരക്ക് കാരണം പരിചയപ്പെടാന്‍ സാധിച്ചില്ലെന്നുമാണ് കത്തില്‍ നവമി അയച്ച കത്തിൽ പറയുന്നു. കൂടാതെ പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന ആഗ്രഹവും നവമി പങ്കുവച്ചു.
നവമിയുടെ കത്ത്..
ഡിയര്‍ പെപ്പെ, ഞാന്‍ നവമി കൊല്ലം ജില്ലയിലെ പെരുമണ്ണിലാണ് ഞാന്‍ താമസിക്കുന്നത്. ഞാന്‍ അജഗജാന്തരം സിനിമ കാണാന്‍ പോയപ്പോള്‍ കൊല്ലം പാര്‍ത്ഥാ തിയേറ്ററില്‍ പെപ്പെയും ടീമും വന്നിരുന്നു. തിരക്ക് കാരണം എനിക്ക് പെപ്പെയെ കാണാന്‍ പറ്റിയില്ല. എനിക്ക് കാണണമെന്ന് വളരെ ആഗ്രഹമായിരുന്നു. അജഗജാന്തരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതിനകത്തെ ഉള്ളുളേരി എന്ന പാട്ടു അടിപൊളി.
പെപ്പെയുടെ കൂടെ ഫോട്ടോ എടുക്കണമെന്ന് വളരെ ആഗ്രഹമാണ് കൂടെ ഒരു ഓട്ടോഗ്രാഫും. ഒരു ദിവസം പെപ്പെയെ കാണാനായി കൊണ്ടുപോകാമെന്ന് വീട്ടില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പെപ്പെയുടെ ഒരു കുഞ്ഞാരാധികയാണ്. ഞാന്‍ പെരുമണ്‍ എല്‍ പി എസ് മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്റെ കൂട്ടുകാര്‍ക്ക് വളരെ ആഗ്രഹമാണ് പെപ്പെയെ കാണണമെന്ന്. ഒരുപാട് സ്‌നേഹത്തോടെ നവമി എസ് പിള്ള..
കത്ത് ശ്രദ്ധയില്‍പ്പെട്ട ആന്റണി വര്‍ഗീസ് തന്റെ കുഞ്ഞാരാധികയ്ക്ക് മറുപടിയുമായി രംഗത്തെത്തി. ”ഇനി കൊല്ലം വരുമ്പോള്‍ നമുക്ക് എന്തായാലും കാണാം നവമിക്കുട്ടി” എന്നാണ് നവമിയുടെ കത്ത് പങ്കുവച്ച് ആന്റണി കുറിച്ചത്. അജഗജാന്തരമാണ് ആന്റണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
Post Your Comments