CinemaGeneralLatest NewsMollywoodNEWS

‘മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗർഭിണിയാവാൻ പറ്റുകയുള്ളു എന്ന് തോന്നിപോയി, ലാലേട്ടൻ തകർത്തു’: ഹരീഷ് പേരടി

പൃഥ്വിരാജും മോഹൻലാലും പ്രധാനവേഷത്തിലെത്തിയ ബ്രോ ഡാഡിക്ക് നിരൂപണവുമായി നടൻ ഹരീഷ് പേരടി. രാജുവെന്ന നടൻ താണ്ടിയതിനേക്കാൾ വലിയ ഉയരം രാജുവെന്ന സംവിധായകൻ കീഴടക്കും എന്ന് നടൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മോഹൻലാൽ അടിപൊളി ആയി എന്നും 80തുകളിലെയും 90കളിലെയും കാമുകനെ റീചാർജ് ചെയ്യുന്നതിനോടൊപ്പം പുതിയ കാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും പേരടി പറയുന്നു.

‘ഇന്നാണ് കണ്ടത്. ലാലേട്ടൻ തകർത്തു. തകർത്തു എന്ന് പറഞ്ഞാൽ 80തുകളിലെയും 90കളിലെയും കാമുകനെ റീചാർജ് ചെയ്യുന്നതിനോടൊപ്പം പുതിയകാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ട്. നടനം മഹാനടനം. കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല നല്ല അഭിനേത്രികൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു. ലാലുച്ചായൻ പകരം വെക്കാനില്ലാത്ത പ്രകടനം. ചില ഷോട്ടുകളിൽ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗർഭിണിയാവാൻ പറ്റുകയുള്ളു എന്ന് തോന്നിപോയി. അത്രയും വിശ്വസിനീയം. രാജുവിന്റെ നടൻ താണ്ടിയ ഉയരങ്ങളേക്കാൾ വലിയ ഉയരങ്ങൾ രാജുവിന്റെ സംവിധായകൻ കീഴടക്കുമെന്ന് ഞാൻ ഉറപ്പിക്കുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ. നല്ല സിനിമ’, ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു താരങ്ങളുടെ വസ്ത്രധാരണം. പ്രേക്ഷകരുടെ ഇടയിൽ ഇത് ഏറെ ചർച്ചയായിരുന്നു. മരയ്ക്കാറിന് വസ്ത്രങ്ങൾ ഒരുക്കിയ സുജിത്ത് സുധാകരൻ ആണ് ചിത്രത്തിനും കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button