
മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഭീഷ്മപര്‍വം’. ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ അണിയറ ജോലികള്‍ പൂര്‍ത്തിയായി. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് തന്നെയാണു ചിത്രം നിര്‍മിക്കുന്നത്.
നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്സന് തുടങ്ങി വന്‍ താരനിരയാണു ചിത്രത്തിലെത്തുന്നത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന് ശ്യാം, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, എഡിറ്റിങ്: വിവേക് ഹര്ഷന്. അഡീഷനല്‍ സ്ക്രിപ്റ്റ്: രവി ശങ്കര്‍, അഡീഷനല്‍ ഡയലോഗ്സ്: ആര്.ജെ. മുരുകന്.
Post Your Comments