കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് പരാതിക്കാരനും സാക്ഷിയുമായ സംവിധായകന് ബാലചന്ദ്രകുമാര്‍. പ്രതി പ്രബലനാണെന്നും പുറത്തിറങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു. വിധിയില്‍ തനിക്ക് ദുഃഖമോ സന്തോഷമോ ഇല്ല. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
തനിക്ക് വധഭീഷണി ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും താൻ അപകടപ്പെടാൻ സാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു. കേസിൽ ദിലീപ് അടക്കമുള്ളവർക്ക് ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായിരിക്കുമെന്ന് ഇയാൾ പറയുന്നു. തനിക്കെതിരെ ഉയർന്ന പീഡനക്കേസുമായി ഒന്നും അറിയില്ലെന്നും ആരോപണം ഉന്നയിച്ച സ്ത്രീയെ പരിചയമില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
‘തനിക്കെതിരെ പീഡനക്കേസ് വന്ന സമയത്ത് എന്റെ മകനോട് അവന്റെ അധ്യാപകന് ഇക്കാര്യം പറഞ്ഞ് കളിയാക്കി. ദിലീപിന്റെ കൈയ്യില്‍ നിന്ന് കാശടിക്കാനല്ലേടാ നിന്റെയച്ഛന് ശ്രമിച്ചത് ഇപ്പോഴത്തെ അവസ്ഥ കണ്ടോ എന്ന് പറഞ്ഞ് കുട്ടികളുടെ മുന്നില്‍ വെച്ച് കളിയാക്കി. അവന് ഇക്കാര്യം കരഞ്ഞു കൊണ്ട് ഒരു ബന്ധുവിനോട് പറഞ്ഞു. ബന്ധുവാണ് എന്നോട് ഇക്കാര്യം വന്ന് പറഞ്ഞത്. ഞാനിന്ന് ഡിഇഒയ്ക്ക് പരാതി കൊടുക്കാന്‍ പോവുകയാണ്. ഭാര്യക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. മരണപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ദിവസേന അഞ്ചോ പത്തോ കോളുകള്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്നുണ്ട്. ഏത് സമയത്തും താനപകടപ്പെടാം എന്ന് പറഞ്ഞ് കോളുകള്‍ കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ നിന്നായി വരുന്നുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ഫെബ്രുവരി 16 ന് കേസിന്റെ വിധി വരുന്നത് വരെ നീ പുറത്തു പോലും ഇറങ്ങരുതെന്ന് എന്ന് ദിലീപിനൊപ്പമുള്ളൊരാള്‍ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ പരാതി നല്‍കിയത്’, ബാലചന്ദ്രകുമാർ പറഞ്ഞു.v
Post Your Comments