GeneralLatest NewsNEWSTV Shows

തടിച്ച്‌ അമ്മച്ചിയെ പോലെ, അശ്ലീലമായും പ്രായമായതായും തോന്നും: ഭാര്യയെക്കുറിച്ചു മോശം വാക്കുകൾ, മറുപടിയുമായി നിരഞ്ജന്‍

എനിക്ക് ആര് ചേരും എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ, മേലില്‍ ഇമ്മാതിരി ഡയലോഗും കൊണ്ട് തന്റെ അടുത്തേക്ക് വരരുത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് നിരഞ്ജന്‍. രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയില്‍ തുടങ്ങി നിരവധി ഹിറ്റ് പരമ്പരകളിലൂടെയാണ് ശ്രദ്ധേയനായ നിരഞ്ജന്‍ തന്റെ ഭാര്യയ്ക്ക് നേരെ വന്ന ബോഡി ഷെയിമിം​ഗിനു കിടിലൻ മറുപടി നൽകിയിരിക്കുകയാണ്.

‘സത്യം പറഞ്ഞാല്‍ ഗോപി ചേട്ടന് ഒട്ടും ചേരില്ല. അവരെ കാണാന്‍ അശ്ലീലമായും പ്രായമായതായും തോന്നും. നിങ്ങള്‍ക്ക് കുറച്ച്‌ കൂടി നല്ല ഒരാളെ കിട്ടും. നിങ്ങളെ കാണാന്‍ ഭംഗിയാണ്. ഒന്നും തോന്നരുത്. പറയാതിരിക്കാന്‍ പറ്റുന്നില്ല, നിങ്ങളുടെ ലുക്കിന് ഗോപിക ഒട്ടും ചേരുന്നില്ല. അവരുടെ സ്വഭാവം അറിയില്ല കെട്ടോ, ലുക്കിന്റെ കാര്യം പറഞ്ഞതാണെന്നും ഒരുമിച്ച്‌ കാണിക്കുമ്ബോള്‍ ശരിക്കും ചേട്ടന്റെ കാര്യം ആലോചിച്ചിട്ട് സങ്കടം വരികയാണ്.’- എന്നായിരുന്നു ഒരാളുടെ വാക്കുകൾ. ഇതിനു താരം മറുപടി നൽകി.

read also: ‘കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച്‌ കൊടുക്കുന്നു’: സാനിയയുടെ വിഡിയോയ്ക്ക് വിമര്‍ശനം

അത് നിങ്ങള്‍ നോക്കേണ്ട കാര്യമില്ല. ആര്‍ക്ക് ആരാണ് ചേരുന്നതെന്ന താനാണോ തീരുമാനിക്കുന്നതെന്നായിരുന്നു നിരഞ്ജന്റെ മറുപടി. എന്റെ ഭാര്യയെക്കുറിച്ച്‌ പറയാന്‍ താനാരാ എന്ന് ചോദിച്ച നിരഞ്ജന്‍ സ്വന്തമായൊരു മുഖം പോലും ഇല്ലാത്തവനാണ് ആ കമന്റിട്ടതെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ ഭാര്യയ്ക്ക് അവളുടേതായ സൗന്ദര്യമുണ്ടെന്നും തനിക്കും ഇഷ്ടമാണെന്നും പറഞ്ഞ നിരഞ്ജൻ എനിക്ക് ആര് ചേരും എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ, മേലില്‍ ഇമ്മാതിരി ഡയലോഗും കൊണ്ട് തന്റെ അടുത്തേക്ക് വരരുതെന്നും വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button