മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സ്ഫടികം ജോര്‍ജ്. സ്ഫടികം എന്ന ഒറ്റ ചിത്രം മതി ഈ വില്ലനെ അടയാളപ്പെടുത്താൻ. നാല് വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഒരുപാട് നല്ല സംവിധായകരോടൊപ്പവും അഭിനേതാക്കളോടൊപ്പവും വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്പോള്‍ ന്യൂജെനറേഷനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സുഹൃത്തിനൊപ്പം വീട്ടിൽ പോയപ്പോൾ ഉണ്ടായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് സ്ഫടികം ജോര്‍ജ്.
read also: ലതാ മങ്കേഷ്‌കർ സംഗീത പ്രതിഭാസമെന്ന് മോഹൻലാൽ, ലതാജിയുടെ ശബ്ദം എക്കാലവും നിലനിൽക്കുമെന്ന് മമ്മൂട്ടി
‘ഞാനൊരിക്കല്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം കൂട്ടുകാരനൊപ്പെം അവന്റെ വീട്ടില്‍ പോയി. അവിടെ കുറച്ച് വയസായ ഒരു സ്ത്രീയുണ്ട്. അവര്‍ എന്നെ കണ്ടപാടെ അവരുടെ മകനോട് ദേഷ്യപ്പെടാന്‍ തുടങ്ങി. ഇവന്‍ ആ വില്ലനല്ലേ? ഇവന്റെ സ്വഭാവം ശരിയല്ല. ഇവനെ കൂട്ടത്തില്‍ കൊണ്ട് നടക്കരുത്. ഇവന്റെ സ്വഭാവം മോശമാണ് എന്നിങ്ങനെയണ് ആ അമ്മച്ചി പറഞ്ഞത്. അതില്‍ വിഷമം ഒന്നും തോന്നിയില്ല. നമ്മള്‍ ചെയ്ത് വെച്ച കഥാപാത്രങ്ങള്‍ അത്രത്തോളം ആളുകളുടെ മനസില്‍ തങ്ങി എന്നതോര്‍ത്ത് സന്തോഷം തോന്നി’ സ്ഫടികം ജോര്‍ജ് പറയുന്നു.
‘കിട്ടുന്ന കഥാപാത്രങ്ങള്‍ ഏതായാലും അത് വളരെ നന്നായി ചെയ്യുക അതാണ് തന്റെ ആഗ്രഹം. ആളുകളെ വിറപ്പിക്കുന്ന വില്ലന്‍ മുതല്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കഥാപാത്രങ്ങളും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുണ്ട്. ഇപ്പോഴും സ്ഫടികം, പത്രം ഒക്കെ ടിവിയില്‍ വന്നാല്‍ കാണാന്‍ ആളുണ്ട്. അത് അത്തരം ചിത്രങ്ങളുടെ ജനപ്രീതിയാണ് കാണിക്കുന്നത്. വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ളതിനാല്‍ പലരും ഇപ്പോഴും തന്റെ യഥാര്‍ഥ സ്വഭാവവും അത് തന്നെയാണ് എന്നാണ് കരുതുന്നത്.’ -ജോര്‍ജ് പറയുന്നു.
Post Your Comments