Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralLatest NewsNEWS

‘ഐശ്വര്യയുടെ കവിളിൽ തൊടാൻ പോലും നാണമായിരുന്നു’: ബച്ചൻ കുടുംബത്തെ ചൊടിപ്പിച്ച രൺബീറിന്റെ തുറന്നു പറച്ചിൽ ഇങ്ങനെ

ബോളിവുഡിൽ റിലീസ് ചെയ്തിട്ടുള്ള അതിമനോഹരമായ പ്രണയ ചിത്രങ്ങളിൽ ഒന്നാണ് യേ ദിൽ ഹേയ് മുഷ്‌കിൽ. സ്റ്റുഡന്റ് ഓഫ് ദി ഇയർ സിനിമയ്ക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത സിനിമയിൽ രൺബീർ കപൂർ – ഐശ്വര്യ റായ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അനുഷ്‌ക്ക ശർമ്മയും ഫവാദ് ഖാനുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. പ്രണയവും പ്രണയനൈരാശ്യവുമാണ് ചിത്രത്തിന്റെ പ്രമേയം. അമ്മയായതിന് ശേഷം ഐശ്വര്യ മടങ്ങിയെത്തിയ സിനിമയായിരുന്നു ഇത്.

ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ഐശ്വര്യയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകള്‍ സിനിമയുടെ ചര്‍ച്ചയായിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താന്‍ ഏറെ പ്രയാസം അനുഭവിച്ചിരുന്നു എന്ന് രണ്‍ബീര്‍ തുറന്നു പറഞ്ഞിരുന്നു. ഈ തുറന്നു പറച്ചിൽ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചു.

Also Read:രാക്ഷസന്റെ വിജയത്തിന് ശേഷം ജീവിതം മുഴുവൻ നഷ്ടങ്ങൾ ആയിരുന്നു, ഒരുപാട് കരഞ്ഞു: തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ

‘ഐശ്വര്യയ്‌ക്കൊപ്പം ഒരുപാട് ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നു. അത് അഭിനയിക്കുമ്പോള്‍ തനിക്ക് നാണമായിരുന്നു. കൈകള്‍ വിറക്കുകയായിരുന്നു. ഐശ്വര്യയുടെ കവിളില്‍ തൊടാന്‍ പോലും കഴിഞ്ഞില്ല. ഭയമായിരുന്നു. തന്റെ അവസ്ഥ കണ്ടപ്പോള്‍ തന്നെ ഐശ്വര്യയ്ക്ക് കാര്യം മനസിലായി. ആഷ് തന്നോട് പറഞ്ഞു, ‘നിനക്കെന്താണ് പറ്റിയത്? നമ്മള്‍ അഭിനയിക്കുകയല്ലേ… ഷൂട്ടിംഗ് അല്ലേ… അത് മനസിലാക്കി ശരിയായി ചെയ്യൂ’ എന്ന്. അവര്‍ അത് പറഞ്ഞ ശേഷം തനിക്ക് ഇനി ഒരിക്കലും ഈ അവസരം ലഭിക്കില്ലെന്ന് മനസിലായതിനാല്‍ അത് മനോഹരമായി ചെയ്തു’, ഇങ്ങനെയായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

എന്നാൽ, ഇതിലെ ചില ഭാഗങ്ങള്‍ അന്ന് ബച്ചന്‍ കുടുംബത്തെ ചൊടിപ്പിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായപ്പോള്‍ രണ്‍ബീര്‍ തന്നെ വിശദീകരണവുമായി എത്തിയിരുന്നു. ‘ഐശ്വര്യ ഒരു മികച്ച അഭിനേതാവാണ്. കൂടാതെ കുടുംബ സുഹൃത്ത് കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ബഹുമാനിക്കപ്പെടുന്ന സ്ത്രീകളില്‍ ഒരാളാണ് അവര്‍. യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് താന്‍ ഐശ്വര്യയോട് എന്നും നന്ദിയുള്ളവനായിരിക്കും. പിന്നെ താന്‍ എന്തിന് ഐശ്വര്യയെ അപമാനിക്കാന്‍ ശ്രമിക്കണം’ എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button