
ദില്ലി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ‘ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും’ എന്ന് മമ്മൂട്ടിയും ‘സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്’ മോഹൻലാലും ട്വീറ്റിൽ പറഞ്ഞു. സിനിമാ രംഗത്തും രാഷ്ട്രീയ, സാംസ്കാരിക രംഗത്തും നിന്ന് നിരവധി പേരാണ് അനുശോചനം അറിയിച്ച് രമഗത്ത് വരുന്നത്.
‘ഭാരത രത്ന ലതാ മങ്കേഷ്കർ എന്ന സംഗീത പ്രതിഭാസത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അഗാധമായ ദു:ഖം തോന്നി. സംഗീതത്തിലൂടെ അവർ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക് അനുശോചനം അറിയിക്കുന്നു’, എന്നായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സംഗീത സംവിധാകയന്‍ എം ജയചന്ദ്രനും അനുശോചനം രേഖപ്പെടുത്തി. ഇന്ന് ഏറെ ദുഃഖകരമായ ദിവസം ആണെന്നും, ലതാജിയെ ഒരു പ്രാവശ്യം പോലും നേരിട്ട് കാണാന്‍ കഴിയാഞ്ഞതിൽ ദുഃഖമുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു ഗായിക അന്തരിച്ചത്. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരണം. ആശുപത്രിയിൽ വെച്ച് ലതാ മങ്കേഷ്കർക്ക് ന്യൂമോണിയയും പിടിപ്പെട്ടിരുന്നു. 92 വയസായിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.1942-ൽ, തന്റെ പതിമൂന്നാം വയസിലാണ് മങ്കേഷ്‌കർ സംഗീതലോകത്തേക്ക് വരുന്നത്.
Post Your Comments