നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ സാധ്യമാകില്ലെന്ന് സംവിധായകന് ബി.ഉണ്ണികൃഷ്ണന്. മോഹൻലാലിനെ നായകനാക്കി ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രമാണ് ആറാട്ട്. ഈ സിനിമയുടെ പ്രഖ്യാപന സമയത്ത് തിരക്കഥാകൃത്ത് ഉദയ കൃഷ്ണ ആറാട്ട് തന്റെ പൊളിറ്റിക്കലി കറക്ടായ സ്ക്രിപ്പിറ്റാണ് ആറാട്ടെന്നു പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി ബി ഉണ്ണികൃഷ്ണന്.
നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല. അങ്ങനെ ഒരു സിനിമ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. ആറാട്ടിലും മറ്റ് രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സീനുകള്‍ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ബി.ഉണ്ണികൃഷ്ണന് ദ ക്യുവിനു നൽകിയ പ്രതികരണത്തിൽ പറയുന്നു.
ബി.ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ.. ‘ഉദയ കൃഷ്ണ തന്റെ പൊളിറ്റിക്കലി കറക്ടായ സ്ക്രിപ്പ്റ്റ് എന്ന് ആറാട്ടിനെ പറഞ്ഞത് ആ സെന്‍സില്‍ അല്ലെന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ മുന്‍ സിനിമകളില്‍ സ്ത്രീകളെ മോശമായി കാണിക്കുന്നതും ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തുന്നതുമായ കാര്യങ്ങള്‍ ഉണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ ഇനി ബോധപൂര്‍വ്വം സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ഉദയ കൃഷ്ണ പറഞ്ഞത്. എന്നെ സംബന്ധിച്ച് നൂറ് ശതമാനം പൊളിറ്റിക്കലി കറക്ടായൊരു സിനിമ ഇല്ല. അങ്ങനെ ഒരു സിനിമ ആര്‍ക്കും ചെയ്യാന്‍ സാധിക്കില്ല. ആറാട്ടിലും മറ്റ് രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സീനുകള്‍ ഉണ്ടെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.’
ഉദയ കൃഷ്ണ പറയാന്‍ ഉദ്ദേശിച്ചത് മനപ്പൂര്‍വ്വം സ്ത്രീ വിരുദ്ധതയോ ജാതീയമായ അധിക്ഷേപ പ്രയോഗങ്ങളോ, ബോഡി ഷെയിമിങ്ങോ ഇനിയുള്ള സിനിമകളില്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കാം എന്നതാണെന്നും അത്തരം കാര്യങ്ങള്‍ ആറാട്ടിലും ഇല്ലെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി
Post Your Comments