InterviewsLatest NewsNEWS

ജനറേഷന്‍ ​ഗ്യാപ്പ് എന്ന സംഭവം വന്നിട്ടുണ്ട്, നമ്മള്‍ ചെയ്യുന്ന രീതിയിലല്ല ഇപ്പോഴുള്ള കുട്ടികള്‍ ചെയ്യുന്നത്: വിക്രം

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത വിക്രമും മകൻ ധ്രുവും നായകനായ മഹാൻ. ഫെബ്രുവരി 10ന് പ്രൈം വീഡിയോയില്‍ മഹാന്‍ പ്രീമിയര്‍ ചെയ്യും. ലളിത് കുമാര്‍ നിര്‍മ്മിച്ച ഈ ആക്ഷന്‍-പാക്ക് ഡ്രാമയില്‍ വിക്രം ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്. വിക്രത്തിന് പുറമെ ധ്രുവ് വിക്രം, ബോബി സിംഹ, സിമ്രന്‍ തുടങ്ങിയ വമ്പൻ താരനിരയും മഹാനില്‍ അണിനിരക്കുന്നുണ്ട്.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ മഹാന്‍ എന്ന പേരിലും കന്നഡയില്‍ മഹാപുരുഷ എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. സാധാരണക്കാരനായ ഒരു വ്യക്തിയുടെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ജീവിതത്തിലേക്കാണ് വേഗമേറിയ ട്രെയിലര്‍ നയിക്കുന്നത്. ഒരു ദിവസം അയാള്‍ തന്റെ കുടുംബത്തെ വിട്ട് നേരായതും തത്വാധിഷ്ഠിതവുമായ ജീവിതത്തില്‍ നിന്ന് പുറത്തുകടക്കുന്നു.

സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മഹാന്‍ സിനിമാ അനുഭവങ്ങളും മകനൊപ്പമുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യാ​ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം.

വിക്രത്തിന്റെ വാക്കുകൾ :

‘ധ്രുവിനൊപ്പമുള്ള ആദ്യ സിനിമയായിരുന്നു. അതിനാല്‍ തന്നെ അവന്‍ നന്നായി വരണം എന്ന ആ​ഗ്രഹത്തില്‍ അവന്‍ ചെയ്യുമ്പോൾ എന്തെങ്കിലും ഒക്കെ പറഞ്ഞ് കൊടുക്കണം എന്നൊക്കെ കരുതിയാണ് പോയത്. അവിടെയെത്തി അവന് ഞാന്‍ എന്തെങ്കിലും പറഞ്ഞ് കൊടുക്കുമ്പോഴേ അവന്‍ പറയും ‘അപ്പാ… എനിക്ക് എങ്ങനെ ചെയ്യണമെന്ന് അറിയാ’മെന്ന്. ആദിത്യ വര്‍മ ഷൂട്ട് നടക്കുമ്പോൾ ഞാന്‍‌ പറഞ്ഞ് കൊടുക്കുമ്പോൾ കേള്‍ക്കുമായിരുന്നു ധ്രുവ്. അവന് എന്തെങ്കിലും നിര്‍ദേശങ്ങളൊക്കെ പറഞ്ഞ് കൊടുക്കണമെന്ന് കരുതി ചെന്നാലും അവന്‍ അവന്റെ രീതിക്കനുസരിച്ചാണ് ചെയ്യുന്നത്.

അഭിനയത്തില്‍ സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് ധ്രുവ് അഭിനയിക്കുന്നത്. നമ്മള്‍ ചെയ്യുന്ന രീതിയിലല്ല ഇപ്പോഴുള്ള കുട്ടികള്‍ ചെയ്യുന്നത്. അത് കാണാന്‍ തന്നെ രസമാണ്. ഞാന്‍‌ ചിലതൊക്കെ അതേ രീതി പിന്തുടര്‍ന്ന് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പിന്നെ ആദ്യത്തെ സിനിമയില്‍ ഞാന്‍ അവനെ കൈ പിടിച്ച്‌ നടത്തി. ഇനിയിപ്പോള്‍ അവന്‍ ഒറ്റക്ക് ചെയ്ത് കഴിവ് തെളിയിക്കട്ടെ. ഇപ്പോള്‍ അവനോട് സംസാരിക്കുമ്പോൾ പോലും നമ്മള്‍ രണ്ട് വട്ടം ആലോചിക്കണം. അത് മോളോടായാലും അങ്ങനെ തന്നെയാണ്. കാരണം ജനറേഷന്‍ ​ഗ്യാപ്പ് എന്ന സംഭവം വന്നിട്ടുണ്ട്. കാര്‍ത്തിക്ക് വന്ന് കഥ പറഞ്ഞ് കേട്ടപ്പോള്‍ തന്നെ ത്രില്ലിങ്ങായിരുന്നു. അച്ഛന്റേയും മകന്റേയും കഥാപാത്രങ്ങള്‍ ഒരുപോലെ മനോഹരമാക്കി ഒരേ പ്രാധാന്യത്തോടെ ചെയ്യണമെന്ന‌ നിര്‍ബന്ധത്തോടെയാണ് സിനിമ ചെയ്തതെന്ന് കാര്‍ത്തിക്ക് കഥ പറയാന്‍‌ വന്നപ്പോള്‍ പറഞ്ഞിരുന്നു. അത് കാര്‍ത്തിക്കിന്റെ സ്ക്രിപ്റ്റില്‍ വ്യക്തവുമാണ്’.

shortlink

Related Articles

Post Your Comments


Back to top button