GeneralLatest NewsNEWS

ശരിയായ കാരണത്താലായിരിക്കണം അമ്മയാകേണ്ടത്, ഞാന്‍ അതിനായി കാത്തിരിക്കുന്നില്ല: ഊര്‍മിള മണ്ഡോദ്കര്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് ഊര്‍മിള മണ്ഡോദ്കര്‍. അമ്മയാകുന്നതിനെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. എല്ലാ സ്ത്രീകളേയും അമ്മയാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഊർമ്മിള പറയുന്നത്. മാതൃത്വത്തെക്കുറിച്ചും വൈകാതെ അമ്മയാകുമോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കുകയായിരുന്നു താരം.

ഊർമ്മിളയുടെ വാക്കുകൾ :

ചിലപ്പോള്‍ എന്റെ ജീവിതത്തില്‍ അത് സംഭവിക്കാം ചിലപ്പോള്‍ ഇല്ലെന്നും വരാം. അത് സംഭവിക്കേണ്ടതാണെങ്കില്‍ സംഭവിക്കട്ടെ ഞാന്‍ അതിനുവേണ്ടി മാത്രമായി കാത്തിരിക്കുന്നില്ല. എന്നാല്‍, കാത്തിരിക്കുന്നില്ലെന്നും അതിന് അര്‍ത്ഥമില്ല. ഒരു ശരിയായ കാരണത്താലായിരിക്കണം അമ്മയാകേണ്ടത്. കുട്ടികളെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, നമ്മുടെ സ്‌നേഹവും സംരക്ഷണവും ലഭിക്കേണ്ട ഒട്ടേറെ കുട്ടികള്‍ പുറത്തുണ്ട്. അവരെല്ലാം നിങ്ങളില്‍ നിന്നു ജനിക്കണമെന്നില്ല’- ഊര്‍മിള പറഞ്ഞു.

2016-ല്‍ ആയിരുന്നു ഊര്‍മിളയും കശ്മീരില്‍ ബിസിനസ് ചെയ്യുന്ന മിര്‍ മൊഹ്‌സിന്‍ അഖ്തറും തമ്മിലുള്ള വിവാഹം. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും രാഷ്ട്രീയത്തിലൂടെയും മറ്റും അവര്‍ പൊതുരംഗത്ത് സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button