GeneralLatest NewsNEWS

ശില്‍പ്പ ഷെട്ടിയ്ക്ക് 38.5 കോടി രൂപയുടെ ആസ്തികൾ എഴുതി വെച്ച് രാജ് കുന്ദ്ര

മുംബൈ: 38.5 കോടി രൂപയുടെ ആസ്തികള്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ പേരിൽ എഴുതിവെച്ച് ഭര്‍ത്താവ് രാജ് കുന്ദ്ര. മുംബൈ, ജുഹുവിലെ ഓഷ്യന്‍ വ്യൂ എന്ന കെട്ടിടത്തിലെ അഞ്ച് ഫ്‌ളാറ്റുകളും ബേസ്‌മെന്റുമാണ് ശില്‍പ്പയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.

ഏകദേശം 5990 ചതുരശ്ര അടിയോളം വരുന്ന വസ്തുവകകളാണിവ. ജനുവരി 24ന് നടന്ന രജിസ്‌ട്രേഷന്‍ നടന്നത്. 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് നടി ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ളവരുടെ പരാതിയിൽ രാജ് കുന്ദ്ര 2021 ജൂലായ് 19 അറസ്റ്റിലായിരുന്നു. രണ്ടു മാസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button