ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ‘കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ പ്രഖ്യാപന സമയം മുതലെ പേര് കൊണ്ട് വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തന്റെ ആദ്യ സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സംവിധായകന്‍ ശരത് മോഹന്‍. സംവിധാനത്തേക്കാളും എന്തുകൊണ്ടും എളുപ്പം മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നുവെന്നും ശരത് മോഹന്‍ പറഞ്ഞു.
ശരത്തിന്റെ വാക്കുകൾ :
‘സംവിധാനത്തേക്കാള്‍ സുഖം മാധ്യമപ്രവര്‍ത്തനമാണ്. കാരണം നമുക്ക് ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയല്ലോ. പക്ഷെ ഒരു സിനിമാ സംവിധാനം ചെയ്യുന്നത് സാധാരണ കാര്യമല്ല. ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നിരുന്നാലും മാധ്യമപ്രവര്‍ത്തകനായി നിന്നതു കൊണ്ടാണ് സിനിമയില്‍ വരാന്‍ സാധിച്ചത്. ആ മേഖല എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
സിനിമയുടെ എഴുത്തിലാണെങ്കില്‍ പോലും കൂടുതല്‍ ബന്ധങ്ങളുണ്ടായത് മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ്. നല്ലൊരു മേഖലയാണ് മാധ്യമപ്രവര്‍ത്തനം. അതുകൊണ്ട് തന്നെ പിന്തുണകളും അത്രത്തോളം എനിക്ക് ലഭിച്ചു. ഈ ചിത്രത്തിന് വേണ്ടി മൂന്ന് നാല് നിര്‍മ്മാതാക്കളെ പോയി കണ്ടു.അങ്ങനെയാണ് മോനു ചേട്ടനോട് (മോനു പഴേടത്ത്) കഥ പറയുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, പിന്നീട് തിരക്കഥ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.’
Post Your Comments