മലയാളത്തിലെ പുതുതലമുറയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് ദീപക് ദേവ്. കഴിഞ്ഞ 19 വർഷങ്ങളായി ദീപക് ദേവ് മധുരസുന്ദരമായ ഗാനങ്ങളും ത്രസിപ്പിക്കുന്ന ഈണങ്ങളും തനിക്ക് വഴങ്ങുമെന്ന് ദീപക് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ബ്രോ ഡാഡിയിലെ ഗാനങ്ങൾ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ദീപക് ദേവ്. ലോക്ക് ഡൗൺ കാലത്ത് പൃഥ്വിരാജ് വിളിച്ച് ബ്രോ ഡാഡിയുെട ഭാഗമാകാൻ ക്ഷണിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദീപക് ദേവിപ്പോൾ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ.
ദീപകിന്റെ വാക്കുകൾ :
‘പൃഥ്വിയുമായി എപ്പോഴും സൗന്ദര്യപിണക്കം ഉണ്ടാകാറുണ്ട്. ഇപ്രാവശ്യം അത് കുറച്ച് അധികം ഉണ്ടായി. അധിക സമയം നീണ്ടുനിൽക്കാറില്ല. ഇപ്രാവശ്യം പുള്ളി കളിയാക്കികൊണ്ടാണ് വിളിച്ചത് തന്നെ. നമുക്കൊന്ന് കൂടണ്ടേ എന്നാണ് ചോദിച്ചത്. പൃഥ്വി എന്നെ ഒരുപാട് നാളായിരുന്നു വിളിച്ചിട്ട്. നമ്മളെയൊക്കെ ഓർമയുണ്ടോ എന്ന് പൃഥ്വിയോട് ഞാൻ ചോദിച്ചു. അപ്പോൾ എന്നോട് പറഞ്ഞു. ഞാൻ മറന്നിട്ടൊന്നുമില്ല. ദീപക് ദേവിനെ വേണ്ടുന്ന സമയത്ത് ഞാന് ദീപക് ദേവിനെ തന്നെയല്ലേ വിളിക്കൂവെന്ന്.
നമുക്കൊന്ന് കൂടണ്ടേയെന്ന് ചോദിച്ചപ്പോൾ… ഞാൻ ചോദിച്ചു… ഈ ലോക്ക് ഡൗൺ സമയത്ത് തന്നെ വേണോ എമ്പുരാനെന്ന്? അതെന്താ എമ്പുരാന് മാത്രമെ ചെയ്യുകയുള്ളോ എന്ന് ചോദിച്ചു. എമ്പുരാന് മുമ്പ് മറ്റൊരു സിനിമാ ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു. ചെറിയ പടമാണ് പെട്ടന്ന് കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന് പറഞ്ഞു. എന്തുകൊണ്ടാണ് പെട്ടന്ന് എന്നെ ഓർത്തത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ വീണ്ടും മാസ് മറുപടി എത്തി. ചിലതൊക്കെ ദീപക് ദേവിന് മാത്രമെ ചെയ്യാൻ പറ്റൂവെന്ന്…അപ്പോൾ ഞാൻ ചോദിച്ചു അതെന്താ ദീപക് ദേവ് മാത്രം ചെയ്യാൻ പറ്റൂവെന്ന് പറഞ്ഞത് എന്ന്. പൃഥ്വിയുടെ മറുപടി അപ്പോൾ ഇങ്ങനെയായിരുന്നു. തനി പൈങ്കിളി ഒലിപ്പീര് പാട്ടുകളാണ് നമ്മുടെ പടത്തിന് വേണ്ടത്. അത് ഉണ്ടാക്കാൻ ദീപക് ദേവിനല്ലാതെ മറ്റാർക്കും പറ്റില്ലെന്ന് പറഞ്ഞു. ഒടിടി തുറന്നാൽ ഡാർക്ക് മൂവീസ് ആണ് കൂടുതൽ അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഫാമിലി കോമഡി ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് കഥ കേൾക്കാൻ പോയപ്പോൾ പൃഥ്വിരാജ് പറഞ്ഞു’.
Post Your Comments