വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ പ്രണവ് മോഹൻലാലിന് ഒരു വഴിത്തിരിവ് തന്നെയാണ്. പ്രണവ് എന്ന നടനെ എല്ലാവരും അംഗീകരിച്ച സിനിമയാണ് ഹൃദയം. പ്രണവിനൊപ്പം ഒരു സിനിമ കൂടി ചെയ്യണമെന്ന് വിനീത് തന്നെ വെളിപ്പെടുത്തിയിരുന്നു. ഹൃദയത്തിനു ശേഷം പ്രണവിനെ തേടി നിരവധി ഓഫറുകൾ വന്നതായി റിപ്പോർട്ട്. അനൗദ്യോഗികമാണെങ്കിലും പ്രണവിന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
Also Read:‘കുട്ടിയേക്കാൾ ഇഷ്ടം പട്ടിക്കുട്ടിയെ’: പ്രിയങ്ക ചോപ്രയെ വിടാതെ സദാചാരവാദികൾ
പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ പ്രണവ് ആണ് നായകന്‍ എന്നാണ് വാര്‍ത്തകള്‍ വരുന്നത്. നസ്രിയ നസിം ആണ് നായികയാകുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ട് സത്യമാണെങ്കിൽ അത് ഒരു കിടിലൻ സിനിമയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സംവിധാനം ചെയ്ത സിനിമകളെല്ലാം പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിയ സംവിധായികയാണ് അഞ്ജലി മേനോൻ. നസ്രിയ – പ്രണവ് – അഞ്ജലി മേനോൻ കൂട്ടുകെട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇവര്‍ക്ക് പുറമെ അന്‍വര്‍ റഷീദ്, അനി ഐ വി ശശി, ഏതാനും പുതു മുഖങ്ങള്‍ എന്നിവരും പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ് എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഹൃദയം കണ്ട വിസ്മയ മോഹൻലാലിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ‘അവസാനം ഞാനും ഹൃദയം കണ്ടു. പറയാന്‍ വാക്കുകളില്ല. എത്ര മനോഹരമായ യാത്രയാണ്. എല്ലാവരും ഹൃദയം നല്‍കിയാണ് ചിത്രം ഒരുക്കിയതെന്ന് പറയാതെ തന്നെ മനസിലാവുന്നുണ്ട്. നിങ്ങളെ എല്ലാവരേയും കുറിച്ച് എനിക്ക് അഭിമാനമാണ് തോന്നുന്നു’ എന്ന് വിസ്മയ മോഹന്‍ലാല്‍ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
Leave a Comment