എയര്‍പോര്‍ട്ടും സ്‌കൂളും വന്നാല്‍ കുംഭകോണത്തേക്ക് താമസം മാറ്റും: ചെന്നൈയിലെ ജനങ്ങൾ അടിപൊളിയാണെന്ന് വിനീത് ശ്രീനിവാസന്‍

മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെയും താരങ്ങളുടെയും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ചെന്നൈ. ചെന്നൈയെ പ്രിയ സ്ഥലമായി കാണുന്നവരിൽ സംവിധായകൻ വിനീത് ശ്രീനിവാസനുമുണ്ട്. വിനീത് പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. അടുത്തിടെ വിനീതിന്റേതായി പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന സിനിമയുടെ പ്രധാന ലൊക്കേഷനും ചെന്നൈ ആയിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയും കുഭംകോണവും തനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണെന്നും ഒരു എയര്‍പോര്‍ട്ടും സ്‌കൂളും വന്നാല്‍ കുംഭകോണത്തിലേക്ക് താന്‍ താമസം മാറ്റുമെന്നും വിനീത് പറയുന്നു. ഫിലിം കംപാനിയിന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീതിന്റെ പരാമര്‍ശങ്ങള്‍.

ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് ചെന്നൈ എന്ന് വിനീത് പറയുന്നു. ചെന്നൈ കഴിഞ്ഞാൽ തമിഴ്നാട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കുംഭകോണമാണെന്ന് താരം പറയുന്നു. വിനീതിന്റെ വടക്കൻ സെൽഫിയും അരവിന്ദന്റെ അതിഥികളും ഷൂട്ട് ചെയ്തത് കുംഭകോണത്ത് ആണ്. ഒരു എയര്‍പോര്‍ട്ടും നല്ല കുറച്ച് സ്‌കൂളുകളും ഉണ്ടെങ്കില്‍ താൻ അവിടേക്ക് താമസം മാറുമെന്നും സംവിധായകൻ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read:നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടാകണം, അത് എന്ത് തന്നെയാണെങ്കിലും നിങ്ങളത് നേടണം: സാമന്ത

‘ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് ചെന്നൈ. ചെന്നൈ കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കുംഭകോണമാണ്. എന്റെ രണ്ട് സിനിമകള്‍ കുംഭകോണത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. ‘ഒരു വടക്കന്‍ സെല്‍ഫി’യും ‘അരവിന്ദന്റെ അതിഥി’കളും. ഒരു എയര്‍പോര്‍ട്ടും നല്ല കുറച്ച് സ്‌കൂളുകളും ഉണ്ടെങ്കില്‍ ഞാന്‍ കുംഭകോണത്തേക്ക് താമസം മാറ്റും. 2000 ത്തിലാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ആ സിറ്റി എനിക്ക് മാജിക്കാണ്. കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല് ‘ആ കുഴപ്പമില്ല’ എന്ന് പറയും. ജീവിതം നല്ല രിതിയില്‍ മുന്നോട്ട് പോകുമെങ്കിലും അതേ പറയൂ. അതേസമയം ചെന്നൈയിലെ ഒരു ചായക്കടയില്‍ പോയി ഇതേ ചോദ്യം ചോദിച്ചാല്‍ ‘സൂപ്പറാ പോയിട്ടിറ്ക്കേ’ എന്ന് പറയും. അതാണ് അവരുടെ മനോഭാവം. അവിടുത്തെ ജനങ്ങളുടെ ഒരു പോസിറ്റിവിറ്റി ആണത്’, വിനീത് വ്യക്തമാക്കുന്നു.

Share
Leave a Comment