GeneralLatest NewsNEWS

‘പള്‍സര്‍ സുനി രക്ഷപ്പെട്ടാലും ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് അവർക്ക് ആഗ്രഹം’: സജി നന്ത്യാട്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ന് പ്രോസിക്യൂഷന്റെ വാദത്തിനു ശേഷം കോടതി ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയും. കേസ് 1.45 ന് ആണ് കോടതി പരിഗണിക്കുക. ഇന്നലെ കോടതിയിൽ പ്രോസിക്യൂഷനെതിരെ ദിലീപ് നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ നിര്‍മ്മാതാവ് സജി നന്ത്യാട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദിലീപിനെതിരെ ബാലചന്ദ്ര കുമാർ പലസമയങ്ങളിലായി പല ആരോപണങ്ങൾ ഉയർത്തിയപ്പോഴും അതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിട്ടുള്ള ആളാണ് സജി നന്ത്യാട്ട്.

Also Read: എയര്‍പോര്‍ട്ടും സ്‌കൂളും വന്നാല്‍ കുംഭകോണത്തേക്ക് താമസം മാറ്റും: ചെന്നൈയിലെ ജനങ്ങൾ അടിപൊളിയാണെന്ന് വിനീത് ശ്രീനിവാസന്‍

ബാലചന്ദ്ര കുമാർ അടക്കമുള്ള ദിലീപ് വിരോധികളുടെ ആരോപണങ്ങൾ കേൾക്കുമ്പോൾ പള്‍സര്‍ സുനി രക്ഷപ്പെട്ടാലും എട്ടാം പ്രതിയായ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പലരുടെയും ഇപ്പോഴത്തെ ആഗ്രഹം എന്ന് വ്യക്തമാണെന്ന് സജി നന്ത്യാട്ട് നിരീക്ഷിക്കുന്നു. ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ വാങ്ങുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മാനിപ്പുലേഷന്‍ നടക്കുമെന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി മുതലകണ്ണീര്‍ പൊഴിച്ചവര്‍ എന്തുകൊണ്ടാണ് അവരുടെ സിനികളില്‍ നടിക്ക് ചാന്‍സ് കൊടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു ചാനൽ ചർച്ചയ്ക്കിടെ ആയിരുന്നു നിർമാതാവിന്റെ ചോദ്യം.

ദിലീപിനെതിരായ ആരോപണങ്ങളിൽ സജി നന്ത്യാട്ട് ഉന്നയിക്കുന്ന സംശയങ്ങൾ ഇങ്ങനെ:

‘ദിലീപിനെതിയാണ് എല്ലാവരും എന്നതിനാല്‍ ഫോണ്‍ പരിശോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദ്ദേഹം സംശയം ഉയര്‍ത്തിയാല്‍ എങ്ങനെ കുറ്റം പറയാന്‍ സാധിക്കും. നാളിതുവരെ അദ്ദേഹത്തെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. എവിടെ എങ്ങനെ പണി കിട്ടും എന്ന് ഉറപ്പില്ല. ദിലീപിനെ വീഴിക്കാന്‍ ചുറ്റുപാടും കിടങ്ങുകള്‍ കുഴിച്ചിട്ടിരിക്കുകയാണ്. എല്ലാ തരത്തിലും വേട്ടയാടുമ്പോൾ എന്ത് കാര്യത്തിലും സംശയം തോന്നിപ്പോകുന്നത് സാധാരണമാണ്. കോടതി എന്ന സംവിധാനം ഇല്ലെങ്കിൽ ഇന്ന് ദിലീപിന്റെ അവസ്ഥ എന്തായേനെ എന്ന് ഒന്ന് ചിന്തിച്ച് നോക്കൂ. മാധ്യമങ്ങള്‍ ഒന്നാം പ്രതിയെ കുറിച്ചൊന്നും പറയുന്നില്ല. നിങ്ങള്‍ എട്ടാം പ്രതിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. നടിയ്ക്ക് നീതി കിട്ടണമെന്ന് മാധ്യമങ്ങള്‍ക്ക് ആഗ്രഹമില്ല.

111 സാക്ഷികള്‍ ഉണ്ടെന്നാണ് കേട്ടത്. ഇതില്‍ 20 പേരാണ് കൂറുമാറിയത്. എന്നാല്‍ തന്നെ ബാക്കി 91 പേരുണ്ട്. ഇവരാരും കൂറുമാറിയില്ലല്ലോ? കൂറുമാറിയെന്ന് പ്രഖ്യാപിക്കുന്നത് പബ്ലിക്ക് പ്രോസിക്യൂട്ടറാണ്. 20 സാക്ഷികളേയും വിസ്തരിച്ച് പൊളിക്കാന്‍ കഴിയാതിരുന്നിട്ട് തങ്ങളുടെ ബലഹീനത പ്രതിയുടെ തലയില്‍ വെയ്ക്കാന്‍ നോക്കുന്നത് എന്ത് ന്യായം. ദിലീപിന്റെ സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റി നിര്‍ത്തിയെന്നാണല്ലോ, അത് സമ്മതിക്കുന്നു. പക്ഷേ നടിക്കൊപ്പം നിന്ന നടന്‍മാരുടെ ചിത്രത്തില്‍ എന്താണ് ആ നടിയെ അഭിനയിപ്പിക്കാത്തത്. ദിലീപാണോ അവരുടെ പടത്തിലെ നടിയെ തിരുമാനിക്കുന്നത്. ആങ്ങള ചത്താലും വേണ്ടില്ല പെങ്ങളുടെ കരച്ചില്‍ കണ്ടാമതി എന്നാണ് ചിലരുടെ രീതി. ദിലീപിനോട് എല്ലാവരും പക തീര്‍ക്കുകയാണ്. പള്‍സര്‍ സുനി രക്ഷപ്പെട്ടാലും എട്ടാം പ്രതി ദിലീപ് മാത്രം ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് എല്ലാവര്‍ക്കും’, സജി നന്ത്യാട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button