നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപ് സ്വന്തം വീട്ടിലിരുന്ന് ‘അവർ അനുഭവിക്കും’ എന്ന് പറഞ്ഞത് ഗൂഡാലോചന ആണെന്ന പ്രോസിക്യൂഷന്റെ വാദത്തെ പരിഹസിച്ച് നടി അശ്വതി. ദീലിപ് പ്രാർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്. എന്നാൽ കുറിപ്പ് നടി ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ ന്യായീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേർ രംഗത്തുവന്നു. ഇതോടെ താൻ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനൽ ചർച്ചകളെയുമാണെന്നും വിശദീകരിച്ച് നടി രംഗത്തുവന്നു.
‘എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേൽ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്‌താൽ ഒരു മുറീൽ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ. അല്ലേൽ ആരൊക്കെയാണ് അത് റെക്കോർഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയിൽ വച്ചു തരിക എന്ന് പറയാൻ പറ്റുലാ. കർത്താവേ ഞാൻ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ?’, അശ്വതി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:ഹൃദയം ഒരു വഴിത്തിരിവ് ആയി: അടുത്തത് നസ്രിയയ്‌ക്കൊപ്പം?
അതേസമയം, കേസിലെ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകൾ പരിശോധക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ എത്തിച്ചു. ദിലീപിന്‍റെ അടക്കം നാല് പ്രതികളുടെ ആറ് ഫോണുകള്‍ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഇന്നലെയാണ് ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷ. ആവശ്യം പരിഗണിച്ച ആലുവ മജിസ്ട്രേറ്റ്, ഫോണുകൾ തുറക്കുന്നതിന് അതിന്‍റെ പാറ്റേൺ ഹാജരാക്കാൻ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകർ ആറു ഫോണുകളുടെയും പാറ്റേൺ കൈമാറി.
Post Your Comments