മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് രാജേഷ് ഹെബ്ബാർ. 20 വര്‍ഷത്തോളം നീണ്ട സിനിമ ജീവിതവുമായി മുന്നോട്ടു പോവുകയാണ് താരം ഇപ്പോഴും. നടനായും വില്ലനായിട്ടും കോമഡി കഥാപാത്രങ്ങളുമൊക്കെ രാജേഷ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡോക്ടറുടെ വേഷം ആയിരിക്കും എന്നതാണ് ശ്രദ്ധേയം. സ്ഥിരമായി സിനിമയിലും സീരിയലുകളിലും ഒക്കെ ഡോക്ടര്‍ വേഷം തന്നെ ലഭിക്കുന്നതിനെ കുറിച്ചും താരം അഭിപ്രായപ്പെട്ടിരുന്നു. ആദ്യ സിനിമയില്‍ തന്നെ സംവിധായകന് ക്ഷണിച്ചതിന് കാരണം എന്താണെന്നും സിനിമയോടുള്ള പാഷനെ കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ് താരം നാന മാഗസിന് നല്കിയ അഭിമുഖത്തിൽ.
രാജേഷിന്റെ വാക്കുകൾ :
‘സത്യം പറഞ്ഞാല്‍ കഷണ്ടി തനിക്കൊരു അനുഗ്രഹമാണ്. 30 വയസ്സിന് ശേഷമാണ് കഷണ്ടി വന്നു തുടങ്ങിയത്. എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാന്‍ എനിക്ക് വിഗ്ഗ് വെച്ചു തന്നു. പക്ഷേ സംവിധായകന് സമ്മതിച്ചില്ല. കഷണ്ടിയുള്ള എന്റെ രൂപം കണ്ടാണ് സിനിമയില്‍ അഭിനയിക്കാന്‍ എന്നെ തിരഞ്ഞെടുത്തത് എന്നാണ് സംവിധായകന് പറഞ്ഞത്. അതിനു ശേഷം അറുപതോളം സിനിമകളിലും നാല്പതിലധികം സീരിയലുകളിലും അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അതെല്ലാം തന്റെ മനോഹരമായ ഈ കഷണ്ടി കാരണം ആണെന്നാണ് താന്‍ വിശ്വസിക്കുന്നത്.
ശരിക്കും പറഞ്ഞാല്‍ അതൊരു നിയോഗമാണ് എന്നാണ് എന്റെ അഭിപ്രായം. ഞാൻ പോലും വിചാരിക്കാതെ ആണ് ഡോക്ടര്‍ വേഷങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. മംഗലാപുരം ഉടുപ്പിയിലെ ബ്രാഹ്മിന്‍സ് ഫാമിലി ആണ് തന്റേത്. മുത്തച്ഛന് ഡോക്ടര്‍ കെ പി രാമ ഹെബ്ബാര്‍. അച്ഛന് ഡോക്ടര്‍ രമേശ്. 73 വയസ്സിലും അച്ഛന് ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ട്.
അച്ഛനും മുത്തച്ഛനുമൊക്കെ ഡോക്ടര്‍മാര്‍ ആയിരുന്നെങ്കിലും ഞാന്‍ മാത്രം ഡോക്ടര്‍ ആയില്ല. അഭിനയം തന്റെ പാഷനാണ് എന്ന് അറിഞ്ഞതോട് കൂടി അച്ഛന് എന്നെ ഡോക്ടറാക്കാന്‍ ശ്രമിച്ചില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ അല്ലെങ്കിലും സിനിമയിലും സീരിയലുകളിലുമൊക്കെ എനിക്ക് ഡോക്ടര്‍ ആയി അഭിനയിക്കാന്‍ കഴിഞ്ഞു. ചെറുപ്പം മുതലേ സിനിമ പാഷനായി കൊണ്ടു നടന്ന തനിക്ക് ഇപ്പോള്‍ നിറഞ്ഞ സംതൃപ്തിയുണ്ട്. സിനിമയിലെത്തിയിട്ട് 20 വര്‍ഷം പോയതറിഞ്ഞില്ല. കരിയറില്‍ നല്ല കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു’.
Post Your Comments