മിമിക്രിയില്‍ നിന്നും തുടക്കമിട്ട് സിനിമയിലെത്തിയ താരമായി മാറിയ അഭിനേതാവാണ് നോബി മാര്‍ക്കോസ്. എന്നാൽ ബിഗ് ബോസില്‍ മത്സരിച്ചതോടെയായിരുന്നു നോബിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ഇപ്പോൾ വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ വിവാഹത്തെക്കുറിച്ച് മുന്‍പ് നോബി പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഹാപ്പി ആനിവേഴ്‌സറി റ്റു മൈ ലവ്‌ലി വൈഫ്. എന്റെ ജീവിതത്തില്‍ നീ കൂടെയുള്ളതിനാല്‍ ഞാനൊരുപാട് സന്തോഷവാനാണ്, എല്ലാത്തിനും നന്ദിയെന്നായിരുന്നു നോബി കുറിച്ചത്. ആര്യയ്‌ക്കൊപ്പമുള്ള ഫോട്ടോയും നോബി പോസ്റ്റ് ചെയ്തിരുന്നു. ഡിംപല്‍ ബാല്‍, ശ്വേത മേനോന്‍, മിഷേല്‍ തുടങ്ങി നിരവധി പേരാണ് നോബിക്കും ആര്യയ്ക്കും ആശംസ അറിയിച്ചിട്ടുള്ളത്.
നോബിയുടെ വാക്കുകൾ :
കോളേജില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴായിരുന്നു ആര്യയുമായി പരിചയത്തിലാവുന്നത്. പിന്നീട് നമ്പറൊക്കെ കൈമാറി വിളിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചാണ് പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്.
ഇതിഹാസ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ആര്യയെ കല്യാണം കഴിക്കുന്നത്. തലേ ദിവസവും ചിത്രീകരണത്തില്‍ പങ്കെടുത്തിരുന്നു. വെളുപ്പിനെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. വഞ്ചിയൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അതുവഴി നടക്കുമ്പോള്‍ അത് കല്യാണ ചെക്കനല്ലേയെന്ന് ആളുകള്‍ വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു. അവിടെ സീരിയല്‍ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു ആ സമയത്ത്.
വിവാഹ ശേഷം അന്ന് തന്നെ താന്‍ പരിപാടിക്ക് പോയി. തുടക്കത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും ഞങ്ങളെ കൈനീട്ടി സ്വീകരിച്ചു. ഇപ്പോഴത്തെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അതാണ്.’
Post Your Comments