അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രമായ ജെയിംസിൽ പുനീതിന്റെ ഭാഗങ്ങൾക്ക് ശബ്ദം നൽകി സഹോദരൻ ശിവ രാജ്‌കുമാർ. ചേതൻ കുമാർ ഒരുക്കുന്ന ചിത്രത്തിൽ ശിവ രാജ്‌കുമാർ അതിഥി വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്. പ്രിയ ആനന്ദ്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കുന്നതിന് മുൻപായിരുന്നു പുനീത് വിടവാങ്ങിയത്. തുടർന്നാണ് ശിവ രാജ്‌കുമാർ സിനിമയ്ക്ക് ശബ്ദം നൽകിയത്. സഹോദരനായി ശബ്ദം നൽകുക എന്നത് വളരെ വൈകാരികമായ കാര്യമായിരുന്നു എന്നാണ് ശിവ പറയുന്നത്. ‘അപ്പുവിനെ വീണ്ടും സ്‌ക്രീനിൽ കണ്ടത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. രണ്ടു ദിവസത്തിലധികം എടുത്തു ഡബ്ബിങ്ങ് പൂർത്തിയാക്കാൻ’- ശിവ രാജ്‌കുമാർ പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്ന മാർച്ച് 17 മുതൽ പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments