മലയാള സിനിമ പ്രേക്ഷകർ കുറച്ച് അസൂയയോടെയും എന്നാൽ ഏറെ സന്തോഷത്തോടെയും നോക്കി കാണുന്ന കൂട്ടുകെട്ടാണ് മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും സൗഹൃദം. ഒരു നിർമ്മാതാവ് എന്നതിലുപരി ഒരു നടൻ കൂടിയാണ് ആന്റണി. 1991ൽ പുറത്തിറങ്ങിയ ‘കിലുക്കം’ എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂർ തിരശ്ശീലയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ‘ബ്രോ ഡാഡി’ വരെ എത്തി നിൽക്കുന്ന ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും സിനിമയെ കുറിച്ചും തുറന്നു പറയുകയാണ് ആന്റണി മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ ‘ആന്റണി പെരുമ്പാവൂര്‍’ എന്ന ഇന്നത്തെ താന്‍ ഉണ്ടാകില്ലായിരുന്നു എന്നാണ് ആന്റണി പറഞ്ഞത്.
ആന്റണിയുടെ വാക്കുകൾ :
’30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്.
ഞാൻ ഒരു നടനാണെന്ന് ഇനിയും വിശ്വസിക്കാത്ത ഒരാൾ ഞാൻ തന്നെയാണ്. അഭിനയം എന്നു പറയുന്നത് എന്താണെന്നറിയാൻ എനിക്ക് ലാൽ സാറിനെക്കാൾ വലിയൊരു അനുഭവമില്ല. അദ്ദേഹത്തിനൊപ്പം എത്രയോ വർഷങ്ങളായി നിഴൽ പോലെ ഞാനുണ്ട്. നിർമാതാവ് എന്ന വേഷത്തിൽ ലാൽ സാറിനൊപ്പം മുന്നോട്ടു പോകുമ്പോൾ അതിന്റെ കൂടെ വരുന്ന കൊച്ചു വേഷങ്ങളിൽ ഇനിയും പ്രത്യക്ഷപ്പെടുന്നതിൽ സന്തോഷമേയുള്ളൂ. അപ്പോഴും ഒരു കാര്യം എനിക്കു ബോധ്യമുണ്ട്, നടൻ എന്നതിനെക്കാൾ നിർമ്മാതാവ് എന്ന നിലയിലാണ് എനിക്ക് മലയാള സിനിമയ്ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളത്’.
Post Your Comments