ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകിലും അഭിനയിച്ച ഓരോ താരങ്ങളുടെ പേരിലും ഫാന്‍സ് ഗ്രൂപ്പുകള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിരുന്നു. കാലങ്ങള്‍ക്കുള്ളില്‍ ഇതേ ടീം വീണ്ടും തിരിച്ച് വരുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. ഇത്തവണ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയും എന്ന പരമ്പരയിലാണ് ഓരോരുത്തരും അഭിനയിക്കുന്നത്. കഥയിലും കഥാപാത്രങ്ങളിലുമൊക്കെ വ്യത്യാസം ഉണ്ടാവുമെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഉപ്പും മുളകിലും നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഷ സാരംഗ് എരിവും പുളിയിൽ ആംഗ്ലോ ഇന്ത്യന്‍ യുവതിയായ ജൂലി എന്ന വേഷത്തിലാണ് എത്തുന്നത്. ഭര്‍ത്താവും അഞ്ച് കുട്ടികളും അടങ്ങുന്നതാണ് ജൂലിയുടെ കുടുംബം. ജൂലി വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കി വില്‍ക്കുന്ന ആളാണ്. ഇപ്പോഴിതാ ഇടൈംസിന് നല്കിയ അഭിമുഖത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ചും പരമ്പരയെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് നിഷ.
നിഷയുടെ വാക്കുകൾ :
തന്റെ മുന്‍പുണ്ടായിരുന്ന കഥാപാത്രങ്ങളില്‍ നിന്നെല്ലാം ജൂലി വ്യത്യസ്തമാണ്. നീലു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ഒരു മിഡില്‍ ക്ലാസ് സ്ത്രീ ആയിരുന്നു. അതേ സമയം ജൂലി തന്റെ പൂര്‍വ്വികരുടെ സമ്പത്തില്‍ നിന്നും ആഢംബരത്തോടെ ജീവിക്കുകയാണ്. എന്നിരുന്നാലും, ജൂലി ഒരു അര്‍പ്പണബോധമുള്ള ഒരു കുടുംബ സ്ത്രീയാണ്. ഞങ്ങളുടെ പുതിയ ചുവടുവെപ്പ് ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ വേണ്ടിയുള്ള ആവേശത്തിലാണ് താൻ.
ഇത്തവണ ഞങ്ങളുടെ മേലുള്ള സമ്മര്‍ദ്ദവും ഉത്തരവാദിത്തവും കൂടുതലാണ്. കഴിഞ്ഞ തവണ ഉപ്പും മുളകും ചെയ്യുമ്പോള്‍ ഞങ്ങള്‍ തുടക്കക്കാര്‍ മാത്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആളുകള്‍ക്ക് ഞങ്ങളില്‍ വലിയ പ്രതീക്ഷകളുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഞങ്ങളുടെ പരിപാടിയെ സ്വീകരിക്കുക എന്ന് മാത്രമേ പ്രേക്ഷകരോട് തനിക്ക് അഭ്യര്‍ഥിക്കാന്‍ ഉള്ളു. ഞങ്ങള്‍ എല്ലാം പുതിയൊരു രീതിയിലാണ് ചെയ്ത് തുടങ്ങിയത്. എല്ലാവരും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവണം’
Post Your Comments