Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Coming SoonLatest NewsNEWS

വ്യത്യസ്തത നിറഞ്ഞ കുറ്റാന്വേഷണ സിനിമ ‘അവഞ്ചേർസ്’ വരുന്നു

ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന എസ്ഐ മാർട്ടിൻ, തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിൻ്റെ കഥ വ്യത്യസ്തമായ അവതരണ ഭംഗിയോടെ പറയുകയാണ് അവഞ്ചേർസ് എന്ന ചിത്രം. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമ്മിക്കുന്ന ചിത്രം മെഹമൂദ് കെ എസ് സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ചിത്രികരണം പൂർത്തിയായി.

ദുരൂഹ സാഹചര്യത്തിൽ എസ്ഐ മാർട്ടിൽ കൊല ചെയ്യപ്പെടുന്നു. മാർട്ടിൻ്റെ തലയറുത്ത് പോലീസ് സ്റ്റേഷൻ്റെ മുമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു. കേസന്വേഷണം എസ് പി സതീശ് മിത്രയെ സർക്കാർ ഏൽപ്പിക്കുന്നു. സതീശ് മിത്രയുടെ നേതൃത്വത്തിൽ ഒരു പോലിസ് സംഘം മികച്ച രീതിയിൽ കേസ് അന്വേഷിക്കുന്നു. ഇതിനിടയിൽ ഒരു അഡ്വക്കേറ്റും, ഡോക്ടറും ഇതേ നഗരത്തിൽ തന്നെ കൊല്ലപ്പെടുന്നു. ഇവരുടെ മൃതദേഹവും തലയറുത്താണ് കാണപ്പെട്ടത്. ഈ സംഭവത്തോടെ കേസന്വേഷണം പോലീസ് കൂടുതൽ ശക്തമാക്കി. ആരാണ് ഈ അരുംകൊലയ്ക്ക് ഉത്തരവാദികൾ?. വ്യത്യസ്തമായ അവതരണത്തോടെ അവഞ്ചേർസ് ഈ കുറ്റാന്വേഷണ കഥ അവതരിപ്പിക്കുന്നു.

സെഞ്ച്വറി വിഷൻ്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മെഹമൂദ് കെ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – ഷെട്ടി മണി, എഡിറ്റർ – മനോജ് ബുഗ്ലു, സംഭാഷണം – സുനിൽ പുല്ലോട്, ഷിബു പുല്ലോട്, സംഗീതം – ബാഷ് ചേർത്തല, കല – ഗ്ലാട്ടൺ പീറ്റർ, മേക്കപ്പ് – സുധാകരൻ പെരുമ്പാവൂർ, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, എഫക്ട് – ഷിജു നിഖിൽ, റീ – റെക്കോർഡിംങ് – ജോയ് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ – നിധീഷ് മുരളി, പി ആർ ഒ – അയ്മനം സാജൻ.

സലിം ബാബ, റഫീഖ് ചൊക്ലി, നിമിഷ ബിജോ, ശ്രീപതി, ജീവ, ശിവൻദാസ്, രോഹിത്, ഉദയേഷ്, ബിലാൽ, ശരത്, ജ്യോതിഷ് മട്ടന്നൂർ, സലിം ബാബ, ശ്രീധർ, സെബി ഞാറക്കൽ, വിജയൻ കോടനാട്, ഇസ്മായിൽ മഞ്ഞാലി, ഷാജഹാൻ, മാഹിൻ, സജീദ് പുത്തലത്, റസാഖ് ഗുരുവായൂർ, അലീന ബിൻസൺ, അമ്പിളി, സരിത, ഗ്രേഷ്യ അരുൺ, ബേബി ഹൃദ്യ ഷാജി തുടങ്ങിയവർ അഭിനയിക്കുന്നു.

പി.ആർ.ഒ – അയ്മനം സാജൻ

shortlink

Post Your Comments


Back to top button