InterviewsLatest NewsNEWS

തന്റെ പേരില്‍ അധികവും പ്രചരിക്കാറുള്ളത് ഡിവോഴ്സ് ആണ്, കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരുന്നത്: ശ്വേത മേനോന്‍

തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് നടി ശ്വേത മേനോന്‍. താൻ വിവാഹമോചിതയായി എന്ന വാര്‍ത്തയാണ് അധികവും പ്രചരിക്കാറുള്ളത് എന്നും, ആറു മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ തനിക്ക് ഡിവോഴ്സ് തരാറുണ്ടെന്നും പറയുകയാണ് ശ്വേത കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍.

ശ്വേതയുടെ വാക്കുകൾ :

‘ആറു മാസത്തില്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ എനിക്ക് ഡിവേഴ്സ് തരാറുണ്ട്. എനിക്ക് നല്ല തിരക്കുള്ളതു കൊണ്ട് ആവും അവര്‍ ഇങ്ങനെ ചെയ്തു തരുന്നത്. പിന്നെ ഇങ്ങനെ കേള്‍ക്കുന്നത് എനിക്കും ഇഷ്ടമാണ്. എന്തും കേള്‍ക്കുന്നത് വാര്‍ത്തയാവുന്ന ഒരു മേഖലയിലാണ് ഞാൻ പ്രവര്‍ത്തിക്കുന്നത്. നല്ല വാര്‍ത്ത മാത്രമേ വരുകയുള്ളു എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. ഇങ്ങനെ കേള്‍ക്കുന്നത് സത്യമാണോ എന്ന് എന്നോട് ആരും ചോദിക്കാറില്ല. ചോദിക്കാത്തതിനാല്‍ പറയാറുമില്ല. അത്രയേ ഉള്ളൂ.

എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒരു പരിധിക്കപ്പുറം ഒന്നും തന്നെ സംസാരിക്കില്ല. എനിക്ക് അത് ഇഷ്ടവുമല്ല. ഞാനൊരു സെലിബ്രിറ്റിയും സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ആള്‍ ആണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്. ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരും എന്ന സാമൂഹ്യ ബോധമുണ്ട്.

എന്നാല്‍ എന്റെ കുടുംബത്തെ പറ്റി പറയുമ്പോഴാണ് സങ്കടം വരിക. ഞാനും ശ്രീയും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വ്വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല. സബൈന സാധാരണ ജീവിതം ജീവിക്കട്ടെ. അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിനു വേണ്ട.’

shortlink

Related Articles

Post Your Comments


Back to top button