InterviewsLatest NewsNEWS

എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിൽ ഞങ്ങൾ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് പ്രചരിപ്പിക്കും: മോഹൻലാൽ

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. പ്രേം നസീര്‍ യുഗത്തിൽ നിന്നും മലയാള സിനിമയുടെ ബാറ്റണ്‍ പതിയെ കൈക്കലാക്കിയവര്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളും എണ്ണമറ്റ ചിത്രങ്ങളുമുണ്ട് പോയകാല സിനിമാ വഴിയില്‍ ഇവരുടെ പേരിനൊപ്പം ചേര്‍ക്കാന്‍. സിനിമാ മേഖലയിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ കൂടിയാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാൽ തങ്ങളെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം എന്ന് പറയുകയാണ് മോഹന്‍ലാല്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിൽ.

മോഹൻലാലിൻറെ വാക്കുകൾ :

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചു വെയ്ക്കും. അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും.

എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്. ഇത്തരത്തില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ ഞങ്ങൾ ഒരുപാട് ആസ്വദിക്കാറുണ്ട്. ഇത്തരം കഥകള്‍ കേട്ട് ഏറ്റവും ഉച്ചത്തില്‍ ചിരിക്കുന്നവര്‍ ഞങ്ങളാണ് എന്നതാണ് സത്യം’. താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button