നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കെത്തി നടി മായാനദി, വരത്തൻ എന്ന സിനിമകളിലെ പ്രകടനത്തിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇത്രയും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഐശ്വര്യ മായാനദിയിലെ അപ്പുവാണ്. ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഇനി താന്‍ ചെയ്യില്ലെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ.
ഐശ്വര്യയുടെ വാക്കുകൾ :
ടൊവീനോയുടെ കൂടെ തന്നെ അത്തരം ഒരു സിനിമ വന്നപ്പോൾ ഞാൻ ചെയ്യില്ല എന്നു തന്നെ പറഞ്ഞു. ആ സമയത്ത് ടൈപ്പ്കാസ്റ്റ് ആയിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അന്ന് എന്റെ കരിയറിൽ അങ്ങനെ ഒരു തീരുമാനം ആവശ്യമായിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയൊരു രംഗമുള്ളതുകൊണ്ട് ഒരു നല്ല സിനിമ ഞാൻ ഉപേക്ഷില്ല. ഇപ്പോൾ എനിക്ക് അതിനുള്ള പക്വതയുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല. സമൂഹത്തിന് അതുൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ വേണ്ട. ഞാൻ എന്റെ രീതിയിൽ ജീവിക്കും. അതാണ് ഇപ്പോഴത്തെ എന്റെ ചിന്ത.
എനിക്ക് മനസിലായിട്ടുള്ളത് ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം മാത്രമാണ് എന്നാണ്. പൊതു ഇടത്തിൽ സ്നേഹം പ്രകടപ്പിക്കുന്നത് മോശം സംഗതിയാണെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട്. ചുംബിക്കുന്നത് അതിലും മോശമാണെന്നാണ് ചെറുപ്പം മുതൽ നമ്മൾ കേട്ടു വരുന്നത്. പക്ഷേ, ഇതു മനുഷ്യന്റെ ശാരീരിക ചോദനകളുടെ ഭാഗം മാത്രമാണെന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട്. അതിൽ നാണിക്കേണ്ട കാര്യമില്ല. ചിരി, സന്തോഷം, സങ്കടം അങ്ങനെ എത്രയോ വികാരങ്ങൾ നാം സിനിമയിൽ കാണിക്കുന്നു. ഈ വികാരം മാത്രമായെന്തിന് നാം മറച്ചു വയ്ക്കണം? നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞോളൂ… ഞാൻ എന്റെ രീതിയിൽ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റെ മനസ്സാക്ഷിക്കു മുമ്പിൽ ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും. മറ്റാരെയും എനിക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല. മുമ്പ് ഇത്തരം കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നു. ഇനി അത്തരം രംഗങ്ങളിൽ അഭിനയിക്കില്ല എന്നു വരെ തീരുമാനിച്ചിരുന്നു.
Post Your Comments