മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒട്ടനവധി ചിത്രങ്ങൾ സമ്മാനിച്ച രണ്ട് അസാമാന്യ പ്രതിഭകളാണ് ശോഭനയും മഞ്ജു വാര്യരും. ലേഡി സൂപ്പർ സ്റ്റാർ എന്ന നിസ്സംശയം വിളിക്കാനാകുന്ന രണ്ട് അമൂല്യ വ്യക്തിത്വങ്ങൾ. സോഷ്യൽ മീഡിയയിൽ നിരന്തരം വിശേഷങ്ങൾ പങ്കിടാറുള്ള ഇരുവരുടെയും ചിത്രങ്ങളും പോസ്റ്റുകളും ആരാധകർ ഒത്തിരിയിഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.
ഇപ്പോളിതാ നടി ശോഭന പങ്കുവച്ച പുതിയൊരു ചിത്രത്തെ ഇരു കയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. ‘തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളില്‍ ഒന്ന്’ എന്ന ക്യാപ്ഷനോടെ നടി മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. പിന്നാലെ മഞ്ജു വാര്യരും ചിത്രം പങ്കുവച്ചു. ‘വിലമതിക്കാനാകത്തത്’ എന്ന ക്യാപഷനോടെയാണ് ശോഭന ഷെയര്‍ ചെയ്ത ചിത്രം മഞ്ജു പങ്കുവച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘സൂപ്പര്‍സ്റ്റാറുകള്‍/ ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍’, ‘അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments