GeneralLatest NewsNEWS

ലതാ മങ്കേഷ്‌കര്‍ സുഖം പ്രാപിച്ചു, വെന്റിലേറ്ററില്‍ നിന്ന് മാറ്റി

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ കോവിഡ്, ന്യുമോണിയ എന്നിവയില്‍ നിന്ന് സുഖം പ്രാപിച്ചതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചു. ‘ഗായിക ലതാ മങ്കേഷ്‌കറിനെ ചികിത്സിക്കുന്ന ഡോ. പ്രതീത് സമ്ദാനിയുമായി ഞാന്‍ സംസാരിച്ചു. അവര്‍ സുഖം പ്രാപിച്ചു വരികയാണ്, കുറച്ച്‌ ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു, ഇപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഓക്സിജന്‍ മാത്രമാണ് നല്‍കുന്നതെന്നും അവര്‍ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും’ രാജേഷ് ടോപെ പറഞ്ഞു.

ഒരു മാസം മുമ്പാണ് ഗായികയെ കോവിഡ് ബാധിച്ച്‌ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാജ വാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ ആരോഗ്യാവസ്ഥ സംബന്ധിച്ച്‌ ലതാമങ്കേഷ്‌കറുടെ കുടുംബം സ്ഥിരമായി വിവരങ്ങള്‍ അറിയിച്ചിരുന്നു. ലതാമങ്കേഷ്‌കറിന്റെ പ്രായം കണക്കിലെടുത്തായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍മാരും അറിയിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയുടെ ഐതിഹാസിക ഗായിക രോഗമുക്തയായി തിരിച്ചുവരാന്‍ ആരാധകര്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button