
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജീവന്‍ ഗോപാല്‍. മൈ ബോസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ജീവന്‍ . ചാനലുകളില്‍ വന്നിരുന്ന് നടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്നവർ ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്നായിരിക്കുമെന്ന് ജീവന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് സ്വപ്രയത്‌നത്തിലൂടെ ഉന്നതങ്ങളില്‍ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും… സത്യം കോടതിയില്‍ തെളിയട്ടെ. ചാനലുകളില്‍ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നില്‍ നിന്ന് കുത്തുന്ന, കൂടെ നിന്ന് എല്ലാം നേടിയവര്‍ ഒരു കാര്യം ഓര്‍ക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല….. ഒന്ന് ആത്മപരിശോധന നടത്തിയാല്‍ നന്ന്’ എന്നാണ് ജീവന്റെ കുറിപ്പ്.
Post Your Comments