സിനിമയെ കുറിച്ച് എത്രത്തോളം അറിയാമെന്നോ, ഒരുപാട് അറിയാവുന്നവര്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് സിനിമ എന്നോ ഉള്ള ചിന്തയൊന്നുമില്ലാതെ ഒരു ആവേശത്തിന്റെ പുറത്ത് ചെയ്ത ചിത്രമാണ് മലർവാടി ആര്‍ട്സ് ക്ലബ്ബ് എന്ന് വിനീത് ശ്രീനിവാസന്. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ താന്‍ ആദ്യ സംവിധാനം ചെയ്ത സിനിമ മലര്‍വാടി ആര്‍ട്സ് ക്ലബ് എഴുതിയ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് വിനീത്.
വിനീതിന്റെ വാക്കുകൾ :
‘എന്റെ ഇരുപത്തിനാലാം വയസിലാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എഴുതുന്നത്. ഒരു കോണ്ഫിഡന്സിന്റെ പുറത്ത് സംഭവിച്ച സിനിമയാണത്. സിനിമയെ കുറിച്ച് എത്രത്തോളം അറിയാമെന്നോ, ഒരുപാട് അറിയാവുന്നര്ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് സിനിമ എന്നോ ഉള്ള ചിന്തയൊന്നുമില്ലാതെ ഒരു ആവേശത്തിന്റെ പുറത്ത് ചെയ്തതാണ്.
അജ്ഞത അനുഗ്രഹമാണെന്ന് പറയില്ലേ, എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. പക്ഷേ, ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ ചുറ്റുമുള്ള ആളുകളില്‍ നിന്ന് കൂടുതല്‍ പഠിക്കാന്‍ പറ്റുന്നുണ്ടായിരുന്നു. സിനിമയ്ക്ക് അങ്ങനെയൊരു ഗുണമുണ്ട്, നമ്മള് ചെയ്തു തുടങ്ങുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും. കാരണം, അത്രമാത്രം ടെക്നീഷ്യന്മാരും മറ്റ് ആളുകളും നമ്മുടെ ചുറ്റും നില്‍ക്കുകയും അവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് നമ്മള് മറുപടി പറയേണ്ടിയും വരുമ്പോള്‍ ഉത്തരങ്ങള്‍ നമ്മള് സ്വയം കണ്ടുപിടിച്ചു തുടങ്ങും. അവര്‍ പറയുന്ന കാര്യങ്ങളില്‍നിന്ന് നമുക്ക് ഒരുപാട് ഉത്തരങ്ങള്‍ കിട്ടും.
ചെയ്തു തുടങ്ങിയപ്പോഴാണ് എനിക്ക് സിനിമയെപ്പറ്റി കൂടുതല്‍ മനസിലായത്. മലര്‍വാടിയുടെ സമയത്ത് ഞാൻ ആദ്യം എഴുതിയതിലൊക്കെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ടും ഞാൻ അച്ഛനെ കാണിക്കും. അച്ഛന് വായിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ എനിക്ക് കിട്ടും. മലര്‍വാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോള്‍ ഒരു സീന്‍ വായിച്ച് അച്ഛന് ചിരിച്ചു, ‘എഴുതിയെഴുതി പതം വന്നു തുടങ്ങിയിട്ടുണ്ടല്ലോ’ എന്ന് പറഞ്ഞു’.
Post Your Comments