‘ഷോയിൽ റംസാന്റെ പിന്നാലെ പോയതിന് കാരണമുണ്ടായിരുന്നു’: ഗോസിപ്പ് ഉണ്ടാക്കുന്നവർക്ക് ഒന്നുമറിയില്ലെന്ന് ഋതു മന്ത്ര

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മികച്ച മത്സരാർഥികളിലൊരാളായിരുന്നു നടിയും മോഡലുമായ റിതു മന്ത്ര. നടിയുടെ പേരില്‍ പല അഭ്യൂഹങ്ങളും ഗോസിപ്പുകളുമൊക്കെ പ്രചരിച്ചിരുന്നു. റംസാനും ഋതുവും നല്ല സുഹൃത്തുക്കളാണ്. എന്നാൽ, ഇരുവരെ കുറിച്ചും നിരവധി ഗോസിപ്പുകൾ മറ്റ് മത്സരാർത്ഥികളുടെ ഫാൻസ്‌ പ്രചരിപ്പിച്ചിരുന്നു. ഷോ നടക്കുന്നതിനിടെ ഫാൻ ഫൈറ്റും കാര്യമായി നടക്കുന്നുണ്ടായിരുന്നു. അത്തരത്തിൽ പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തിനിടെയാണ് ഗോസിപ്പുകൾ കുറിച്ചും തന്റെ സൗഹൃദത്തെ കുറിച്ചും താരം തുറന്നു പറഞ്ഞത്.

‘റംസാനെ കുറിച്ച് പറഞ്ഞാല്‍ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെയെ തോന്നുകയുള്ളു. ഒരു കസിന്‍ ഒക്കെ ഉണ്ടെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ്. നമ്മുടെ കൈയില്‍ ഒരു ചോക്ലേറ്റ് ഉണ്ടായിട്ട് അതവന് കൊടുത്തില്ലെങ്കില്‍ അപ്പോള്‍ പിണങ്ങും. ഇരുപത്തിയൊന്ന് വയസുള്ള ഒരാളുടെ മനസ് എങ്ങനെയായിരിക്കും. അതുപോലെയാണ് അവനും. അങ്ങനെ ഒരീസം അവന്‍ പിണങ്ങി പോയി, പിന്നാലെ ഞാന്‍ പഴവും ആയി ചെന്നു. എന്താണ് ഇതിന്റെ പുറകില്‍ നടന്നതെന്ന് ആരും അറിയുന്നില്ല. ആളുകള്‍ വെറുതേയങ്ങ് വിധിച്ച് കളയും. ഇവരുടെ പുറകില്‍ എന്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അറിയില്ല. ഞങ്ങള്‍ക്കും അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്കും എന്താണ് സത്യമെന്ന് അറിയാം. ഈ ഗോസിപ്പുകളൊന്നും നോക്കാന്‍ എനിക്ക് സമയമില്ല. നമ്മുടെ കാര്യത്തില്‍ ഇടപെടാന്‍ ബാക്കിയുള്ളവര്‍ക്ക് സമയം ഉണ്ടാവുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്’, ഋതു മന്ത്ര പറയുന്നു.

Also Read:കല്യാണിയുടെ പെട്ടി ചുമന്ന് മല കയറിയ ഞാനൊരു പരുവമായി: ഹൃദയത്തിന്റെ നിർമാതാവ് പറയുന്നു

കഴിഞ്ഞ വർഷം താരം നടത്തിയ ഹിമാലയൻ യാത്രയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അടുത്തിടെ ഏഷ്യാനെറ്റിൽ ആര്യ അവതരിപ്പിക്കുന്ന വാൽക്കണ്ണാടിയെന്ന പരിപാടിയിൽ അതിഥിയായി ഋതു എത്തിയിരുന്നു. അന്ന് ചില ചോദ്യങ്ങൾക്ക് ഋതുവിന്‍റെ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്കപ്പിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ആര്യയുടെ ചോദ്യം.

‘നമുക്ക് ആളെ പറ്റില്ലെന്ന് ഉണ്ടെങ്കിൽ ബ്രേക്കപ്പ് ആവാമെന്നാണ് ഞാൻ പറയുന്നത്. നമ്മൾക്ക് നമ്മളുടേതായിട്ടുള്ള ഒരു സെൽഫ് ലൗ എത്രത്തോളം ആണെന്നുള്ളത് മനസിലാക്കാനുള്ള ഏറ്റവും നല്ല പ്രധാനപ്പെട്ട ഫാക്ടറാണ് ബ്രേക്കപ്പ് ആവുക എന്നുള്ളത്. ചില കമിതാക്കൾ കാണുമല്ലോ പാർക്കിൽ കൈ കോർത്ത് നടക്കുമ്പോ, എടാ നമ്മുക്ക് പിരിയാൻ പറ്റില്ലെന്നൊക്കെ പറയുന്നവർ. ഇത്തരം കാര്യങ്ങളോടൊക്കെ വല്ലാത്ത പുച്ഛം തോന്നും. ഇതൊക്കെ എവിടം വരെ പോകും.. വല്ലാത്ത പുച്ഛമാണ് എനിക്ക് തോന്നാറുള്ളത്. ഇതൊക്കെ തന്നെയാണ് സംഭവിക്കാൻ പോകുന്നത്’, ഋതു പറഞ്ഞു.

Share
Leave a Comment