അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിന്റെ നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത മമ്മൂട്ടിയെ അഭിനന്ദിച്ച് സംവിധായകന്‍ എം എ നിഷാദ്. ഈ വാർത്ത സത്യമാണെങ്കിൽ ഒരു കലാകാരന്റ്റെ സാമൂഹിക പ്രതിബദ്ധതയുടെ, അർപ്പണ ബോധത്തിന്റ്റെ മകുടോദാഹരണം ആണ് ഇതെന്നും, താനുള്‍പ്പെടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ് മമ്മൂട്ടി സാറിന്റെ ഈ തീരുമാനം എന്നും എം എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു .
എം എ നിഷാദിന്റെ കുറിപ്പ്:
ഈ വാർത്ത സത്യമാണെങ്കിൽ… ഒരു കലാകാരന്റെ സാമൂഹിക പ്രതിബദ്ധതയുടെ, അർപ്പണ ബോധത്തിന്റെ മകുടോദാഹരണം.. മലയാളത്തിന്റ്റെ പ്രിയ നടൻ ശ്രീ മമ്മൂട്ടി സഹജീവിയോടുളള കടമക്കപ്പുറം, ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്നു… അഭിനന്ദനീയം എന്നൊരൊറ്റ വാക്കിൽ ഒതുങ്ങേണ്ടതല്ല അദ്ദേഹത്തിന്റെ ഈ പ്രവർത്തി, മറിച്ച് ഇനിയും ഉണരാത്ത ഞാനുൾപ്പടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണർത്താൻ കൂടിയാണ്… വെളളിത്തിരയിലെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് കൈയ്യടിക്കുന്ന ആരാധകർ…. അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം… ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട, അശരണർക്ക് തുണയായി താനുണ്ടാവും എന്ന സന്ദേശം… അതൊരു പ്രചോദനമാകട്ടെ എല്ലാവർക്കും.
ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ !!!
Post Your Comments