InterviewsLatest NewsNEWS

സിനിമയില്‍ എത്തിയിട്ട് 15 വര്‍ഷമായിട്ടും തന്നെ എന്ത് കൊണ്ട് നായിക ആക്കാത്തത് എന്ന് മംമ്ത, കാരണം പറഞ്ഞ് ലാൽ ജോസ്

മലയാള സിനിമയില്‍ കാവ്യാ മാധവന്‍, സംവൃത സുനില്‍, മീര നന്ദന്‍, ആന്‍ അഗസ്റ്റിന്‍, അനുശ്രീ തുടങ്ങി നിരവധി പുതുമുഖ നായികമാരെ അവതരിപ്പിച്ച സംവിധായകനാണ് ലാല്‍ജോസ്. ലാല്‍ ജോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മ്യാവൂ എന്ന ചിത്രത്തിൽ മംമ്ത മോഹന്‍ദാസ് ആയിരുന്നു ചിത്രത്തില്‍ നായിക. എന്നാല്‍ താന്‍ സിനിമയില്‍ എത്തിയിട്ട് 15 വര്‍ഷമായിട്ടും എന്തു കൊണ്ടായിരുന്നു തന്നെ ഇതുവരെയായും നായിക ആക്കാത്തത് എന്ന് ലാല്‍ജോസിനോട് ചോദിച്ചിരിക്കുകയാണ് മംമ്ത. ഇതിന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസ് പ്രതികരിച്ചത്.

ലാൽ ജോസിന്റെ വാക്കുകൾ :

‘ഇതുവരെയുള്ള എന്റെ നായികമാര്‍ക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലായിരുന്നു. മംമ്തയ്ക്ക് നഗര വനിതയുടെ ഛായയും പെരുമാറ്റവുമാണ്. തന്റെ സിനിമകള്‍ മിക്കതും ഗ്രാമീണ പശ്ചാത്തലത്തിലുള്ളവയും.

‘ഡയമണ്ട് നെക്ലെയ്‌സില്‍’ സംവൃത ചെയ്ത വേഷത്തിലേക്ക് മംമ്തയെ ആലോചിച്ചിരുന്നു. എന്നാല്‍ മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ടാണ് മടിയുണ്ടായത്. കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്ന് സംശയമായി. വീണ്ടും ആ രോഗദിനങ്ങള്‍ താന്‍ ഓര്‍മ്മിപ്പിക്കുന്ന പോലെയാകുമോ എന്ന പേടിയിലാണ് വിളിക്കാതിരുന്നത്.

അതേസമയം, ‘മ്യാവൂ’വിലെ സുലേഖയുടെ വേഷം കൃത്യമാണ്. സുലു സുന്ദരിയാണ്, ഗള്‍ഫില്‍ ജനിച്ചു വളര്‍ന്നവളാണ്. തലശ്ശേരിക്കാരിയാണ്. മംമ്തയ്ക്ക് തലശ്ശേരി ഭാഷ അറിയാം എന്നതും ഗുണമായി. മൂന്നു മുതിര്‍ന്ന കുട്ടികളുടെ അമ്മ എന്ന കാര്യത്തില്‍ മംമ്തയ്ക്ക് സംശയമുണ്ടായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞതാണ്, പ്രായം കൂടിയ കഥാപാത്രമല്ല എന്നു പറഞ്ഞു’.

shortlink

Related Articles

Post Your Comments


Back to top button