മഞ്ജു വാര്യർ ചിത്രങ്ങളിലൂടെ മഞ്ജുവിന്റെ കുട്ടികാല വേഷങ്ങൾ അവതരിപ്പിച്ച് അഭിനയരംഗത്തേക്ക് വന്ന നടിയാണ് കൃതിക. മഞ്ജു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹൻലാൽ എന്നീ സിനിമകളിൽ എന്നീ ചിത്രങ്ങളിൽ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കൃതിക ആയിരുന്നു.
പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം ദിലീപ് നായകനായ വില്ലാളിവീരൻ എന്ന ചിത്രത്തിലൂടെയാണ് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ആർ.ജെ. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ ആണ് കൃതികളുടെ പുതിയ ചിത്രം. ഇപ്പോൾ സിനിമയിൽ എത്തുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും പാട്ടായിരുന്നു തന്റെ ഇഷ്ട മേഖലയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് കൃതിക അമൃത ടിവിയിൽ നടി സ്വാസിക അവതാരികയായ റെഡ‍് കാർപറ്റിൽ അതിഥിയായി എത്തിയപ്പോൾ.
കൃതികയുടെ വാക്കുകൾ :
‘അഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല എനിക്ക്. വളരെ ബുദ്ധിമുട്ടായിരുന്നു ഞാൻ സംസാരിക്കാൻ. അക്കാലത്ത് അമ്മയും അച്ഛനും ഏറെ വിഷമിച്ചിരുന്നു. പിന്നീട് അമ്മ നിരന്തരമായി ഗുരുവായൂരിൽ പോയി പ്രാർഥിക്കാൻ തുടങ്ങിയ ശേഷമാണ് ഞാൻ സംസാരിച്ച് തുടങ്ങിയത്. സംസാരശേഷി കൃത്യമായി ലഭിച്ച ശേഷം ഞാൻ പാട്ട് പഠിച്ചു. വീട്ടിൽ അച്ഛനും അമ്മയും അടക്കം എല്ലാവരും പാട്ടിനെ അതിയായി സ്നേഹിക്കുന്നവരാണ്. അതുകൊണ്ട് അവർ എന്നെ പാട്ട് പഠിപ്പിച്ചു. അന്ന് മത്സരങ്ങളിൽ പങ്കെടുക്കുകയും എല്ലാം ചെയ്തിരുന്നു.
ദക്ഷിണാമൂർത്തി സ്വാമിയുടെ കീഴിൽ കുറച്ച് നാൾ സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. പിന്നീട് മുതിർന്നപ്പോൾ പാട്ട് പതുക്കെ ഒതുക്കിവെച്ചു. മടിയാണ് പാട്ട് പരിശീലിക്കാത്തിന്റെ പ്രധാന കാരണം. പഠനവും സിനിമാ തിരക്കും വന്ന ശേഷം പാട്ട് ശ്രദ്ധിക്കാറേയില്ല. സിനിമാ ജീവിതം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നതല്ല. എല്ലാം സംഭവിക്കുകയായിരുന്നു’- കൃതിക പറഞ്ഞു.
Post Your Comments