അടിവസ്ത്രവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് നടി ശ്വേത തിവാരി. പുതിയ വെബ് സീരിസിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ‘എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്’ എന്ന ശ്വേതയുടെ പ്രസ്താവന.
മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിന്‍ സീരീസില്‍ ബ്രാ ഫിറ്ററുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു ശ്വേത. എന്നാൽ നടിക്കെതിരെ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെയാണ് ഖേദ പ്രകടനവുമായി ശ്വേത രംഗത്ത് വന്നത്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വളച്ചൊടിക്കപ്പെടുകയാണ് ഉണ്ടായത് എന്ന് ശ്വേത പറയുന്നു.
ശ്വേതയുടെ വാക്കുകൾ:
‘എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു. വളരെ നിരുപദ്രവകരമായ പരാമര്‍ശമായിരുന്നു. സൗരഭ് രാജിന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതായിരുന്നു. എന്നാല്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ആര്‍ക്കെങ്കിലും ഞാന്‍ കാരണം വേദനയുണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു’.
Post Your Comments