ബോബൻ & മോളി എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മെംബർ രമേശൻ ഒമ്പതാം വാർഡ്. ഈ ചിത്രം ഇരട്ടകളായ ആൻ്റോ ജോസ് പെരേര – അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കട്ടപ്പന, ആലുവായ്ക്കടുത്തുള്ള ചൂണ്ടി, മഞ്ഞപ്ര എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി പതിനെട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
ഒരു സാധാരണ യുവാവിന് തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഒരു ഔദ്യോഗിക സ്ഥാനം ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും അത്യന്തം രസകരമായി പ്രതിപാദിക്കുന്നു ഈ ചിത്രത്തിലൂടെ.
അർജുൻ അശോക്, ശബരിഷ് വർമ്മ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗായത്രി അശോകാണ് നായിക. രൺജി പണിക്കർ, തരികിട സാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ബിനു അടിമാലി, മാമുക്കോയ, അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ശബരീഷ് വർമ്മയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. എൽദോ ഐസക്ക് ഛായാ ഗ്രഹണവും ദിപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. എക്സിക്യൂടീവ് പ്രൊഡ്യൂസർ – ജോഷി തോമസ് പള്ളിക്കൽ. നിർമ്മാണ നിർവ്വഹണം – ജോബ് ജോർജ്.
വാഴൂർ ജോസ്.
Post Your Comments