GeneralLatest NewsNEWS

ഈ പ്രതിസന്ധി ഒരിക്കലും പ്രതീക്ഷിച്ചതല്ല, ഇതിന്റെ നഷ്ടം വളരെ ഭീകരമാണ്: വിശാഖ് സുബ്രമണ്യം

ഇങ്ങനെ ഒരു പ്രതിസന്ധി ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്നും ഇതിന്റെ നഷ്ടം വളരെ ഭീകരമാണ് എന്ന് ഹൃദയം നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യം. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിയേറ്ററുകളുടെ അടച്ചു പൂട്ടലിനോടാണ് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ വിശാഖ് സുബ്രഹ്മണ്യത്തിന്റെ പ്രതികരണം.

വിശാഖിന്റെ വാക്കുകൾ :

‘വളരെ ഷോക്ക് ആയിട്ടാണ് ഇതേപ്പറ്റി കേള്‍ക്കുന്നത്. രണ്ടു കൊല്ലമായിട്ട് എടുത്ത സിനിമയായിരുന്നു ‘ഹൃദയം’. തിയേറ്റര്‍ പൂട്ടി പോകരുത് എന്ന ഒറ്റ ചിന്തയിലാണ് ഞങ്ങള്‍ ലാഭം പോലും നോക്കാതെ ‘ഹൃദയം’ തിയേറ്ററില്‍ എത്തിച്ചത്. ഞങ്ങള്‍ മാനസികമായും തയ്യാറെടുത്തിരുന്നു. രണ്ടു ഞായറാഴ്ച്ചകള്‍ ലോക്ക്ഡൗണ്‍ ആണ്. എന്നിട്ടും ഞങ്ങള്‍ മുന്നോട്ട് പോയി. കാരണം ഞങ്ങളെ ആശ്രയിച്ചായിരുന്നു സിനിമ മേഖല മുഴുവന്‍ ഇരുന്നത്.

എന്തുകൊണ്ട് തിയേറ്ററുകളില്‍ നിന്ന് മാത്രം ഏറ്റവും കൂടുതല്‍ കേസ് വരുന്നു എന്ന് പറയുകയും അടച്ചു പൂട്ടുകയും ചെയ്യുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ പോകുന്ന സ്ഥലമാണ് ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍. ഇവിടെ ഒന്നും മാസ്‌ക് ഇട്ടു കൊണ്ട് ഇരിക്കാനോ സാമൂഹിക അകലം പാലിക്കാനോ ഒന്നും കഴിയില്ല, അങ്ങനെ ഉള്ള സ്ഥലങ്ങള്‍ മാത്രം ലോക്ക് ആക്കുന്നില്ല. എന്തുകൊണ്ട് തീയേറ്ററുകളില്‍ നിന്ന് മാത്രം ഏറ്റവും കൂടുതല്‍ കേസ് വരുന്നു എന്ന് പറയുന്നത് മനസിലാകുന്നില്ല’.

shortlink

Related Articles

Post Your Comments


Back to top button