InterviewsLatest NewsNEWS

‘സ്റ്റിറോയിഡുകൾ അടക്കമുള്ള മരുന്നുകൾ കഴിച്ച് എന്നെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായി’ : ദീപിക പദുകോൺ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോൾ കോവിഡ് പിടിപെട്ടവരിൽ നിരവധി പ്രമുഖരും ഉണ്ട്. എല്ലാ സുരക്ഷാ മുകരുതലുകൾ പാലിച്ചവർക്ക് പോലും കോവിഡ് പിടിപെടുന്ന അവസ്ഥയാണ് നിലവിൽ. ഇപ്പോൾ തനിക്കും തന്റെ കുടുംബത്തിനും ബാധിച്ച മഹാമാരിയെ കുറിച്ച് ദീപിക പദുകോൺ മനസ്സ് തുറക്കുകയാണ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ. 2021 മെയ് മാസത്തിലാണ് ദീപിക പദുകോണിന് കോവിഡ് ബാധിച്ചത്.

ദീപികയുടെ വാക്കുകൾ :

‘കോവിഡ് മഹാമാരി ഒരു വ്യക്തി എന്ന നിലയിൽ എന്നെ മാറ്റി. 2020 ലെ ആദ്യത്തെ ലോക്ക്ഡൗണിൽ ഭർത്താവ് റൺവീർ സിംഗിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. രണ്ടാമത്തെ ലോക്ക്ഡൗണിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ബാംഗ്ലൂരിലെ വീട്ടിലായിരുന്നു. ഈ സമയത്താണ് എനിക്കടക്കം കുടുബത്തിലെ എല്ലാവർക്കും രോഗം ബാധിക്കുന്നത്. ആദ്യത്തെ ലോക്ക്ഡൗൺ തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കുകയായിരുന്നു എല്ലാവരും. കൂടാതെ, പുതിയ സാഹചര്യത്തിൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗണും വ്യത്യസ്തമായിരുന്നു. കാരണം ഞാനടക്കം കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് കോവിഡ് ബാധിതരായി.

കോവിഡ് എന്റെ ജീവിതം തന്നെ മാറ്റി. സ്റ്റിറോയിഡുകൾ അടക്കമുള്ള മരുന്നുകൾ കഴിച്ച് എന്നെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായി. വിചിത്രമായ രോഗമാണ് കോവിഡ്. കാരണം നിങ്ങളുടെ ശരീരവും മനസ്സും വ്യത്യസ്തമായി അനുഭവപ്പെടും.അസുഖം ബാധിച്ചിരുന്ന സമയത്ത് അത്ര ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. എന്നാൽ മാനസ്സ് അസ്വസ്ഥമായതിനെ തുടർന്ന് ജോലിയിൽ നിന്ന് രണ്ട് മാസം വിട്ടു നിൽക്കേണ്ടി വന്നു. അതായിരുന്നു എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ട്’- ദീപിക പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button