ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമായ താരമാണ് ലക്ഷ്മിപ്രിയ. ഈയ്യിടെയായി അത്ര സജീവമല്ലെങ്കിലും മുന്‍പ് ചെയ്ത കഥാപാത്രങ്ങളിലൂടെയായി താരത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആറാട്ടുമുണ്ടനെന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് താരമിപ്പോൾ.
പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷിന്റെ ഭാര്യയായതോടെയാണ് പേര് മാറിയത്. ഹിന്ദു മത ആചാരപ്രകാരമായാണ് വിവാഹം നടത്തിയത്. അതിന് ശേഷം മാത്രമാണ് താൻ സിനിമയിലേക്ക് വന്നിട്ടുള്ളതെന്നും മുൻപ് താരം പറഞ്ഞിരുന്നു. തന്റെ വിവാഹത്തെക്കുറിച്ചും മതംമാറ്റത്തെക്കുറിച്ചും വിമർശനം ഉന്നയിച്ചവർക്ക് ശക്തമായ മറുപടിയാണ് ലക്ഷ്മി പ്രിയ നൽകാറുള്ളത്. മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ, താന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഇനി മുതല്‍ ലക്ഷ്മി പ്രിയ ആണെന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ലക്ഷ്മി പ്രിയ വിവാഹത്തെ കുറിച്ച് പറഞ്ഞത്.
ഇപ്പോൾ തന്റെ ഇഷ്ടനിറത്തെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാകാറുണ്ട് എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പച്ച ചുരിദാര്‍ ധരിച്ച് പുറത്തേക്ക് പോയാലുള്ള അപടകങ്ങളെ കുറിച്ചാണ് പറയാം നേടാം എന്ന ഷോയില്‍ ലക്ഷ്മി പ്രിയ പറഞ്ഞത്. കറുപ്പ് കളര്‍ കാറ് മാറ്റി വാങ്ങിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.
‘തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും. ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യം കറുപ്പ് നിറമുള്ള കാര്‍ വാങ്ങി. പിന്നീട് അത് അപകടത്തില്‍ പെട്ടതോടെ വെള്ള നിറമാക്കി’- നടി പറഞ്ഞു.
Post Your Comments