കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലക്ഷ്മിപ്രിയ. അടുത്തിടെ താരം തിരക്കഥാകൃത്തായും എത്തിയിരുന്നു. അഭിനയത്തിന് പുറമെ ഭർത്താവ് സംവിധാനം ചെയ്യുന്ന ആറാട്ട് മുണ്ടൻ എന്ന സിനിമക്കായി ലക്ഷമിപ്രിയ തിരക്കഥയൊരുക്കുകായും ചെയ്യുന്നുണ്ട്. ഒരു ടെലിവിഷൻ പരിപാടിയിൽ ലക്ഷമിപ്രിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചെറുപ്പം മുതലേ ഹിന്ദു വിശ്വാസങ്ങളോട് ഒരു താൽപര്യം ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. ഒപ്പം, കുട്ടികളെ മതം ഒന്നുമില്ലാതെ വളർത്തണമെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഏത് മതത്തിലാണോ വിശ്വസിക്കുന്നത്, അതിൽ തന്നെ മക്കളെ വളർത്തണം എന്നാണ് തന്റെ ഒരു കാഴ്ചപ്പാട് എന്നും ലക്ഷമിപ്രിയ പറയുന്നു.
‘ചെറുപ്പം മുതലേ ഡാൻസ് പഠിക്കുന്നത് കൊണ്ട് എല്ലാം കൃഷ്ണന്റെ കഥകളും മറ്റുമാണ്. അതുകൊണ്ട് ഹിന്ദു വിശ്വാസങ്ങളോട് ഒരു താൽപര്യം ഉണ്ടായിരുന്നു കുട്ടികളെ മതം ഒന്നുമില്ലാതെ വളർത്തണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, അതിൽ തന്നെ മക്കളെ വളർത്തണം എന്നാണ് എന്റെ ഒരു കാഴ്ചപ്പാട് ‘. ലക്ഷ്മിപ്രിയ പറഞ്ഞു.
നാട്ടിലെത്തിപ്പോഴേക്കും ഞാനും അമ്മയും എന്തോ തെറ്റുകാരായി മുദ്ര ചാർത്തപ്പെട്ടിരുന്നു: അനുശ്രീ
‘മറ്റൊരു മതത്തിലെ വിശ്വാസി ആണ് ഭർത്താവ്. ഞാനെപ്പോഴും വിചാരിക്കുന്നത് ഭർത്താവ് ഏത് മതം ഫോളോ ചെയ്യുന്നു അത് ചെയ്യാമെന്നാണ്.
അച്ഛനെ കാണാൻ ലൊക്കേഷനിൽ വന്നതാണ് ഏട്ടൻ. അവിടെ വെച്ച് പരിചയപ്പെട്ടു. പിന്നെ അത് ഇഷ്ടമായി. കൊല്ലത്ത് ഒരു അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. കല്യാണത്തിന്റെ സമയത്താണ് ഏട്ടനും അമ്പലത്തിലെ മേൽശാന്തിയും ചേർന്ന് എനിക്കൊരു പേര് ഇടുന്നത്. പുനർനാമകരണവും കല്യാണവും അങ്ങനെ ഒരുമിച്ച് നടന്നു. ലക്ഷ്മിപ്രിയ വ്യക്തമാക്കി
Post Your Comments