റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് തെലുങ്ക് താരം രാം ചാരണിന്റെ ഭാര്യ ഉപാസന പങ്കുവച്ച പോസ്റ്റിന് സൈബര്‍ ആക്രമണം. ഒരു ക്ഷേത്ര ഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യന്മാര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഉപാസന പങ്കുവച്ചത്.
‘പുരോഗമനപരം ആയിട്ടുള്ള, സഹിഷ്ണുതയുള്ള, എല്ലാവരുടെയും പങ്കാളിത്തമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തെ പടുത്തുയര്‍ത്തുവാന്‍ നമുക്ക് എല്ലാവര്‍ക്കും അണിചേരാം, എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേരുന്നു’ എന്നായിരുന്നു താരം ചിത്രത്തിനൊപ്പം കുറിച്ചത്.
ചിത്രം പങ്കുവച്ച് ഹൈന്ദവ വികാരം വ്രണപ്പെടുത്തി എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ക്ഷേത്ര ഗോപുരത്തെ ഇത്തരത്തില്‍ ഉപയോഗിച്ചത് ശരിയായില്ല, ഹിന്ദു മതാചാരത്തെ അവഹേളിക്കുന്നു, മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ ഫോട്ടോ വച്ച് നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.
എന്നാല്‍ ഉപാസന വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല. അമ്മ ശോഭ കാമിനേനി ആണ് ഈ ചിത്രം ഉണ്ടാക്കിയത് എന്നും താരം പിന്നീട് കൂട്ടിച്ചേര്‍ത്തു. ഒപ്പം ചിത്രം ഉണ്ടാക്കിയതിന് അമ്മയെ ഉപാസന അഭിനന്ദിക്കുകയും ചെയ്തു.
അപ്പോളോ ഹോസ്പിറ്റല്‍സ് ബോര്‍ഡ് മെമ്പറായ ഉപാസന ഇന്ത്യയിലെ പ്രശസ്ത വനിത സംരംഭകരില്‍ ഒരാളും ആരോഗ്യ പരമായ ജീവിത ശൈലികളെയും, പോസിറ്റീവ് മനോഭാവത്തെയും കുറിച്ചുള്ള ബി പോസിറ്റീവ് എന്ന മാഗസിന്റെ ചീഫ് എഡിറ്ററുമാണ്. 2012 ല്‍ ആണ് രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം നടന്നത്.
Post Your Comments